ഉച്ചത്തിൽ നീട്ടിയുള്ള വിളി കേട്ടാണു മയക്കത്തിൽ നിന്നുണർന്നത്. ശബ്ദത്തിന്റെ മാധുര്യം കൊണ്ടുതന്നെ ആളെ മനസ്സിലായി, ആന്റപ്പൻ. ഇന്നെന്ത് തരികിടയും കൊണ്ടാണോ വരവ്. കഴിഞ്ഞ ആഴ്ച കപ്പ പൊക്കാൻ പോയതിന്റെ ക്ഷീണം ഇപ്പോഴുമുണ്ട്. രാഘവൻ മാഷിന്റെ പുരയിടത്തിലെ പണിക്കാരോടിച്ചപ്പോൾ മുണ്ടും കയ്യിൽ ചുരുട്ടിപ്പിടിച്ചോടിയ ഓട്ടം മറക്കാറായിട്ടില്ല. ഇതെന്തു കുരിശാണോ, ചെന്നില്ലെങ്കിൽ ഇങ്ങോട്ട് കേറി വരും. സ്ഥാനം തെറ്റിക്കിടന്ന ഉടുമുണ്ട് അരയിൽ ഉറപ്പിച്ച് കൊണ്ട് പുറത്തേക്കിറങ്ങി. ഒതുക്കുകല്ലിൽ ചന്തിയുറപ്പിച്ച് ആന്റപ്പൻ.
"എന്തൊരുറക്കാടാ തെണ്ടീ.., എത്ര വിളി വിളിച്ചു..നീയറിഞ്ഞില്ലേ കമലേൽ പടം മാറി., "
പടം മാറിയെന്ന് കേട്ടപ്പോൾ തന്നെ അവനോടുള്ള ദേഷ്യം പകുതി പോയി. പടത്തിനു പോകുന്നത് ഞങ്ങളൊരുമിച്ച് തന്നെ. പടം മാറുന്ന അതേ ആഴ്ചയിൽ കണ്ടില്ലെങ്കിൽ വയറ്റീന്നു പോകാത്തതു പോലെയാണെന്നവൻ ഇടക്കിടക്ക് പറയാറുണ്ട്.
"വൈകിട്ട് ഞാൻ വരും , സെകന്റ് ഷോ കാണാം.." അവൻ നടന്നു കഴിഞ്ഞു.
ആന്റപ്പനങ്ങനാ.,എന്തെങ്കിലും ആലോചിച്ചുറപ്പിച്ച് വരും. കൂടെകൂടിക്കോണം. അല്ലെങ്കിൽ പുളിച്ചത് കേൾക്കേണ്ടി വരും. അവനെ പറഞ്ഞിട്ട് കാര്യമില്ല, രണ്ടു വയസ്സിനിളപ്പമാണെങ്കിലും ഇപ്പോഴെ സ്വന്തമായി അദ്ധ്വാനിച്ച് പണമുണ്ടാക്കാനായി അതി രാവിലെ മീഞ്ചന്തയിൽ കൊട്ടപിടിക്കാൻ പോകും. അവിടുത്തെ സംസാരശൈലിയും രീതിയും നല്ലോണമവനിലുണ്ട്. കൂടെ ചെല്ലാൻ വിളിക്കാറുണ്ടവൻ, അവിടുത്തെ നാറ്റം തീരെ പിടിക്കാത്തതു കൊണ്ടും ദുരഭിമാനം കൊണ്ടും ആ വഴിക്കു ചിന്തിച്ചില്ല. ഇനിയെങ്കിലും എന്തെങ്കിലും പണിയെടുത്ത് ജീവിച്ചില്ലെങ്കിൽ ശരിയാവില്ല എന്നോർത്തിട്ടാ അടുത്തയാഴ്ച ചാക്കോച്ചായന്റെ വർക്ക്ഷോപ്പിൽ പണിക്കു ചെല്ലാമെന്ന് തീരുമാനിച്ചിരിക്കുന്നത്.
ഏഴരമണിക്കു തന്നെ അവനെത്തി. ചാരായത്തിന്റെ ഗന്ധമടിക്കുന്നുവോ എന്നു സംശയം.
"എപ്പ തൊടങ്ങിയെടാ നിനക്കീ എടപാട്?" ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.
മറുപടി ഒരു ചിരിയിലൊതുക്കിയവൻ സൈക്കിളിൽ കേറാൻ തല കൊണ്ടാംഗ്യം കാണിച്ചു. നാട്ടുവഴി പിന്നിട്ട് ടാറിട്ട റോഡിലെക്കു. ശരപഞ്ജരത്തിലെ ജയന്റെ പോസ്റ്ററുകൾ മതിലിൽ നിറഞ്ഞിരിക്കുന്നു. പടമിന്നലെ വന്നതേയുള്ളൂ, തിരക്കുണ്ടാവും, എത്ര തിരക്കുണ്ടായാലും
ടിക്കറ്റെടുക്കാനവൻ മിടുക്കനാ. കരുതിയത് പോലെ ഒരുത്സവത്തിനുള്ള ആളൂകൾ, അതിനിടയിലൂടെ ഊളിയിട്ടവൻ ഇളം മഞ്ഞ കളറിലുള്ള രണ്ട് ടിക്കറ്റുമായെത്തി. ഇനിയുള്ള കാലം ജയൻ തന്നെ താരമെന്നുറപ്പിക്കുന്ന രീതിയിലോരോ സീനിനും കയ്യടി. തിരികെ വരുന്ന വഴിയും ആന്റപ്പൻ വാ തോരാതെ ജയനെന്ന താരത്തെ പുകഴ്ത്തിക്കൊണ്ടിരുന്നു. പകുതി ദൂരം ചെന്നപ്പോൾ പെട്ടെന്ന് ടയർ വെടിതീർന്ന പോലൊരു ശബ്ദം കേട്ടു.
പൊട്ടൽ കേട്ടത് കേളു മുതലാളീടെ അംബാസ്സഡർ സ്റ്റാർട്ടാക്കിയതാണെന്നു മനസ്സിലാക്കാൻ നിമിഷങ്ങളെടുത്തു. പകച്ച് നിന്ന തന്നോട് റേഡിയേറ്റർ തകരാറെത്രയും പെട്ടെന്നു നോക്കാൻ ചാക്കോച്ചായാൻ പറഞ്ഞപ്പോളാണു സ്ഥലകാലബോധം വീണത്.
ഒരു മണിയായോ ആവോ, വർക്ക്ഷോപ്പിലെ റേഡിയോയിൽ നിന്ന് കേൾക്കുന്നത് രഞ്ജിനിയിലെ പാട്ടുകളല്ലേ.. പൂമാനമേ.....മമ്മൂട്ടിയുടെ പുതിയ സിനിമയിലെ ഗാനം. ആന്റപ്പനെ വൈകിട്ടൊന്നു കാണണം. അമ്മച്ചിയുടെ പരാതി കേട്ടു മടുത്തു. പലദിവസങ്ങളിലും അവൻ വീട്ടിൽ ചെല്ലാറില്ല, ഷാപ്പിൽ തന്നെ ഉറക്കം. പെണ്ണു കെട്ടിച്ചാൽ മാറുമെന്നെല്ലാവരും കരുതി. രണ്ടു കുട്ടികളുമായി, കുറച്ചു നാളത്തേക്കു നല്ല പിള്ളയായെങ്കിലും ആന്റപ്പൻ വീണ്ടും പഴയ പടി. രണ്ടു തവണ പോട്ട ധ്യാനകേന്ദ്രത്തിൽ കൊണ്ട് പോയെങ്കിലും ഫലം തഥൈവ.
വർക് ഷോപ്പിൽ നിന്നല്പം നേരത്തെയിറങ്ങി ആന്റപ്പനെ തപ്പിനടന്നു. ഹൈദറാലിക്കാന്റെ ചായക്കടയുടെ പിറകിൽ ഒരു ചീട്ടുകളി കൂട്ടമുണ്ട്. ഊഹം തെറ്റിയില്ല, കണ്ടതേ വെളുക്കേചിരിച്ച് കൊണ്ടടുത്തു വന്നു. സിനിമയ്ക്കു പോയാലോ, അവന്റെ ഓഫർ സ്നേഹപൂർവം നിരസിച്ചു കൊണ്ട് തോളത്ത് കൈയിട്ട് ജെട്ടിയിലെക്കു നടന്നു.എവിടെ തുടങ്ങണമെന്നറിയാതെ, പറയാനുദ്ദേശിച്ചത് മുഴുവൻ തൊണ്ടയിൽ തങ്ങി നിന്നു.
ഹോണിന്റെ ശബ്ദം കേട്ട് ചാരുകസേരയിൽ നിന്ന് തലപൊക്കി നോക്കിയപ്പോ കൊച്ചാപ്പിയുടെ ലൂണാ വേലിക്കരുകിൽ. ഒറ്റനോട്ടത്തിൽ തന്നെ അവന്റെ മുഖത്തെ വേദന വായിച്ചെടുക്കാൻ തനിക്കായി. അച്ചുവേട്ടാ നമ്മുടെ ആന്റപ്പൻ.... കൊച്ചാപ്പിക്ക് മുഴുമിപ്പിക്കാനായില്ല...

"എനിക്കറിയാടാ നീയെന്താ പറയാൻ വരുന്നതെന്ന്. ഇനിയധികമൊന്നുമില്ല. ചങ്കും മത്തങ്ങയുമൊക്കെ പോയെന്നെനിക്കറിയാം."
ഒട്ടും കുറ്റബോധമില്ലാതെ അവന്റെ സംസാരം.
"എന്താടാ നീയിങ്ങനെ, നീ വിചാരിച്ചാലിതൊക്കെ നിർത്താൻ പറ്റില്ലേടാ?" എന്റെ ചോദ്യത്തിൽ വേദന കലർന്നിരുന്നു.
ചിരിച്ചുകൊണ്ട് ജെട്ടിയിൽ നിശ്ചലമായിക്കിടന്നിരുന്ന ബോട്ടിലെക്ക് നോക്കിയിരുന്നതല്ലാതെ അവനൊന്നും പറഞ്ഞില്ല. എന്തായിരുന്നു അവന്റെ മനസ്സിൽ,. ശ്മശ്രുക്കൾ വളർന്ന അവന്റെ മുഖത്തെ ഭാവം നിരാശയുടേതായിരുന്നു. എത്ര നേരം അങ്ങനെയിരുന്നുവെന്നറിയില്ല.
" പോകാം," അവൻ പതിയെ പറഞ്ഞു.
"ഇന്നെങ്കിലും നീ നേരത്തെ ചെല്ലുമോ" പ്രതീക്ഷയില്ലെങ്കിലും വേറുതെ ചോദിച്ചു. വിളറിയ ഒരു ചിരിയെനിക്ക് സമ്മാനിച്ച് കൊണ്ടവൻ തലയാട്ടി.
ഏഴുമണിയുടെ ബോട്ട് യാത്രയാകുന്നതിനുള്ള ഹോറൺ മുഴങ്ങി.
ഹോണിന്റെ ശബ്ദം കേട്ട് ചാരുകസേരയിൽ നിന്ന് തലപൊക്കി നോക്കിയപ്പോ കൊച്ചാപ്പിയുടെ ലൂണാ വേലിക്കരുകിൽ. ഒറ്റനോട്ടത്തിൽ തന്നെ അവന്റെ മുഖത്തെ വേദന വായിച്ചെടുക്കാൻ തനിക്കായി. അച്ചുവേട്ടാ നമ്മുടെ ആന്റപ്പൻ.... കൊച്ചാപ്പിക്ക് മുഴുമിപ്പിക്കാനായില്ല...
ആന്റപ്പന്‍ പോയി അല്ലേ.... ഒരു സുഹൃത്ത് നഷ്ടം വന്ന വേദന.... ആദ്യമെ നേര്‍വഴിക്ക് കൊണ്ടുവരാന്‍ സ്രെമിക്കമായിരുന്നില്ലെ? വിഷമിക്കണ്ട...
ReplyDeleteനല്ല രീതിക്ക് അവതരിപ്പിച്ചു....
Antappanum ente krishnaum.. poyathu orupole.. krishnante yathra oru valiya keeral thannu.. nenjil.. Ennittum eppozhum krishnan ellennu thonnunnilla..
ReplyDeleteനന്നായി എഴുതി കേട്ടോ, ഇടതടവില്ലാതെ സുഖകരമായ വായന സമ്മാനിച്ചു.
ReplyDeleteപിന്നെ ഞാനൊരു ആലപ്പുഴക്കാരനാനേ....?
Pazhaya prameyamanenkilum vaayikkan sughamund... oru vingalayi ippozhum aaro manassilullathu pole...!!
ReplyDeleteനന്നായി ഈ അനുഭവ കഥ ആണോ?....പെട്ടെന്ന് വായിച്ചു തീര്‍ന്ന പോലെ ...ആശംസകള്‍ കേട്ടാ അതെന്നെ ...
ReplyDeleteഒരു നല്ല കൂട്ടുകാരന്‍, പെട്ടന്ന്‍ നഷ്ടപെടുമ്പോള്‍ ഉണ്ടാകുന്ന വേദന, നല്ലവണ്ണം വിവരിച്ചിരിക്കുന്നു. ആശംസകള്‍.
ReplyDeleteപെട്ടെന്ന് വായിച്ച് തീര്‍ന്നതു പോലെയെനിക്കും തോന്നി....
ReplyDeleteവിമർശിക്കാൻ എന്തെങ്കിലും ഉണ്ടെന്നു തോന്നുന്നില്ല.. മനോഹരമായി ഒരു കഥ. സുഹൃത്തിന്റെ അകാല വിയോഗം മനസിനു വേദനയുണ്ടാക്കുന്നു..
ReplyDeleteനന്നായിട്ടുണ്ട്.... കുറ്റം പറയാന്‍ ഒന്നും കണ്ടില്ല...
ReplyDeleteവായനക്ക് സ്പീഡും ഉണ്ടായിരുന്നു.
gud..
ReplyDeleteThis comment has been removed by the author.
ReplyDeleteഒള്ള പറയാല്ലോ .. ഹൃദയത്തില്‍ തൊടുന്ന എഴുത്ത്.. ഒന്നിന് വേണ്ടിയും കോമ്പ്രമൈസ് എങ്ങും ചെയ്തിട്ടില്ല, എന്നാല്‍ വേണ്ടതെല്ലാം പാകത്തിനൊണ്ട് താനും .! ആശംസകള്‍ !!
ReplyDeleteതട്ടലും മുട്ടലും ഒന്ന് ഇല്ലാതെ വായിച്ചു... നല്ലൊരു കഥ വായിച്ചു തീര്‍ന്ന ഫീല്‍.
ReplyDeleteആശംസകള്‍
sugamulla vaayana..:)
ReplyDeleteONNUM MUZHUVANAYI VAYICHU NOKKAN KSHAMAYILLATHA ENNE BORADIKKAN ANUVADHICHILLA ENNU PARAYUMBOL ARIYALO ..NANNAYIRUNNU..
ReplyDeleteസ്പീഡല്പം കൂടിപ്പോയോ എന്നൊരു സംശയം.എന്നാലും പെട്ടെന്നു കാര്യം പറഞ്ഞു തീര്‍ക്കുന്ന ശൈലിയാ നല്ലതെന്നു തോന്നുന്നു. പോരട്ടെ ഇനിയും ചെറിയ നുറുങ്ങുകള്‍..അഭിനന്ദനങ്ങള്‍.
ReplyDeleteഒറ്റയിരിപ്പിനു വായിച്ചു തീര്‍ത്തു , ആശംസകള്‍
ReplyDeleteങേ കൃഷിക്കാരന്‍ മാത്രമല്ലല്ലേ....!!
ReplyDeleteനന്നായിരിക്കുന്നു. ചെറുതാണെങ്കിലും വേദന നല്‍കി..
ReplyDeleteഹോണിന്റെ ശബ്ദം കേട്ട് ചാരുകസേരയിൽ നിന്ന് തലപൊക്കി നോക്കിയപ്പോ കൊച്ചാപ്പിയുടെ ലൂണാ വേലിക്കരുകിൽ. ഒറ്റനോട്ടത്തിൽ തന്നെ അവന്റെ മുഖത്തെ വേദന വായിച്ചെടുക്കാൻ തനിക്കായി. അച്ചുവേട്ടാ നമ്മുടെ ആന്റപ്പൻ.... കൊച്ചാപ്പിക്ക് മുഴുമിപ്പിക്കാനായില്ല...
ReplyDeleteനല്ല രീതിയിൽ,വേദന വായനക്കാരിലേക്ക് വരത്തക്ക രീതിയിൽ സംഭവങ്ങളവതരിപ്പിച്ചു. കൂടുതൽ പറയാനുണ്ടായിരുന്നു, ആ അവസരം താങ്കൾ നഷ്ടമാക്കിയത് കൊണ്ട് ഇതേ ഉള്ളൂ.! ആശംസകൾ.
വേര്‍പാടുകള്‍ ആരുടേതായാലും വേദനകള്‍ തന്നെയാണ് .പറഞ്ഞവസാനിപ്പിക്കാന്‍ കാണിച്ച ധൃതി ഒഴിച്ച് നിര്‍ത്തിയാല്‍ നല്ല കുറിപ്പ് ആയിരുന്നു .
ReplyDeleteനന്നായി പറഞ്ഞു
ReplyDeleteഒരു ഫീൽ കൊണ്ടു
ആന്റപ്പൻ പോയി... കഥ കൊള്ളാം, പക്ഷേ പകുതിക്ക് വച്ച് തിടുക്കമായിപോയി
ReplyDeleteGood
ReplyDeleteNine
ReplyDeleteകഥ കൊള്ളാം
ReplyDeleteരണ്ട് പോസ്റ്റിട്ടപ്പോഴേക്കും നവാസ് ബ്ലോഗ് പോസ്റ്റുകൾക്ക് ആവശ്യമായ ക്രാഫ്റ്റ് ഉണ്ടാക്കിയെടുത്തു.
ReplyDeleteഇത്തരത്തിൽ 3 പേജിൽ കവിയാത്തവയാണ് വായന സുഖം നൽകുക.
കഥ നന്നായി എന്ന് തന്നെ പറയുന്നു, ആന്റപ്പൻ മനസ്സിൽ ചെറിയ നീറ്റലുണ്ടാക്കി
കൊള്ളാം. ഒരു അനുഭവം പറഞ്ഞ പോലെയുണ്ട്. ഇടയ്ക്കു ഓര്‍മ്മകളിലേക്ക് പോയതാണോ. ഒരു തുടര്‍ച്ചാ നഷ്ടം. പലപ്പോഴും നമുക്കിങ്ങനെ ചില താന്തോന്നികളായ സുഹൃത്തുക്കള്‍ ഉണ്ടാകും. എങ്കിലും ഒരുപാട് സ്നേഹിക്കും അവരെ ..
ReplyDeleteനന്നായിട്ടുണ്ട്. നഷ്ടപ്പെട്ട സുഹൃത്തിന്റെ ഓര്‍മ്മകള്‍....,,... :(
ReplyDeleteസുഹൃത്തുക്കളുടെ വിയോഗം തീരാനഷ്ടമാണ്... കണ്ണീരിന്റെ നിറമുള്ള ഓർമകൾ മനസ്സിൽ നിറയുമ്പോൾ... കൂടുതൽ എഴുതാനാവില്ല അത്തരം ഒരു നഷ്ടം എനിക്കും സംഭവിച്ചു.
ReplyDeleteനവാസ് ബായീ
ReplyDeleteവളരെ നല്ല ഒരു പ്രമേയം
ചിലര്‍ അവനവനോട് തന്നെ കലഹിച്ചു ഇല്ലാതെ ആവുന്ന ജന്മങ്ങള്‍
അവരെ സ്നേഹിക്കുന്നവരുടെയോ കൂട്ട് കാരുടെയോ? വേദനയെ അവര്‍ കാണില
ചില സ്നേഹബന്ദങ്ങള്‍ താന്തോന്നി ആയാലും ആഴത്തില്‍ വേരൂന്നും , അവസാനം ഈ കഥ അവസാനിപ്പിക്കാന്‍ ശ്രമിച്ച ആ വേഗത്തില്‍ തന്നെ നമ്മുടെ ആന്‍റപ്പനും പോയത് ഒരു നല്ല ശൈലിയാണ് - നന്നായിട്ടുണ്ട് ഈ പ്രമേയം അവതരിപ്പിച്ചതും അവസാനിപ്പിച്ച വേഗതയും , സൗഹൃദം അതിനെ ആഴത്തില്‍ അവതരിപ്പിക്കുന്ന നല്ല രചനകള്‍ ഇനിയും ജ്വലിക്കട്ടെ
ReplyDeleteനന്നായിട്ടുണ്ട് ......
ReplyDeleteനന്നായി അവതരിപ്പിച്ചു നല്ല രചന ഇനിയും വരാം ആശംസകള്‍
ReplyDeleteജീവിതാനുഭവങ്ങളുടെ ചലനാത്മകമായ ചിത്രം.. ഒപ്പം സന്ദേശവും..ഇന്നും ആന്റപ്പി ചങ്ങനാശ്ശേരി ജെട്ടിയിലുണ്ട്. ഇനിയും കൂട്ടുകാരനോട് പങ്കുവൈക്കാത്ത ഏതോ രഹസ്യവുമായി.. നന്നായി എഴുതിയിരിക്കുന്നു നവാസ്.. അഭിനന്ദനങ്ങള്‍.
ReplyDeleteമനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ആദ്യം മണമടിച്ചപ്പോള്‍ തന്നെ ആ സുഹൃത്തിനെ നല്ല രീതിയില്‍ ഉപദേശിച്ചിരുന്നെങ്കില്‍ ചിലപ്പോള്‍ കുറച്ചു കൂടി ആയുസ് കിട്ടുമായിരുന്നു... എന്തായാലും നന്നായിട്ടുണ്ട് കേട്ടോ.. തുടര്‍ന്നും എഴുതുക.
ReplyDeleteരണ്ടു തവണ വായിച്ചപ്പോഴാണ് സ്റ്റേഷന്‍ ക്ലിയറായത്.
ReplyDeleteനല്ല ശ്രമം. അഭിനന്ദനങ്ങള്‍.
നല്ല പ്രമേയം, കൊള്ളാം കേട്ടോ,
ReplyDeleteഅനുഭവത്തില്‍ നിന്നും പറഞ്ഞത് പോലെ തോന്നി, വേര്‍പാടിന്റെ വേദന,സൌഹൃടതിലെ സുഖം...!
ഒഴുക്കുള്ള വായന നല്‍കി.... ആശംസകള്‍
നന്നായിട്ടുണ്ട് നവാസിക്കാ എല്ലോരും പറഞ്ഞപോലെ തന്നെ ക്ലൈമാക്സിലേക്ക് എല്ലാം കൂടെ ചുരുട്ടി പിടിച്ചിട്ട് ഒരോട്ടമായിരുന്നു :)
ReplyDeleteചില സൌഹൃദങ്ങൾ.. അപ്രതീക്ഷിതമായിൽ വന്ന് അതിനേക്കാൾ വേഗത്തിൽ മായുന്നവയാണ്.. മാഞ്ഞിട്ടാവാം ആ സൌഹൃദം നമ്മിലെത്രത്തോളം പതിഞ്ഞിരുന്നു എന്ന് അറിയുന്നത് പോലും....
ReplyDeleteവേദനിപ്പിക്കുന്ന വരികളുമായൊരു മടങ്ങി വരവ്...
ReplyDeleteനവാസ്, നന്നായി!
ReplyDeleteഎങ്കിലും ഒരു കാര്യം ശ്രദ്ധിച്ചാല്‍ കൂടുതല്‍ നന്നാകും.
രണ്ടാം പകുതിയില്‍ അല്പം ധൃതി കൂടി... നവാസ് തന്നെ വായിച്ചാല്‍ മനസിലാകും.. ആന്‍റപ്പന്‍ വേദനിപ്പിച്ചു..
അന്റപ്പന്‍ സ്വര്‍ഗത്തിലിരുന്നു ഈ പോസ്റ്റ് വായിച്ചിട്ടുണ്ടാവും
ReplyDeleteനന്നായിരിക്കുന്നു.....
ReplyDelete.ഒരു വേര്‍പാടിന്റെ കഥ ഇഷ്ടായി എല്ലാ ആശംസകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി
ReplyDeleteനന്നയിയിട്ടുണ്ട്.. ഓരോ വേര്‍പാടുകളും നമ്മുക്ക് ഓരോ നഷ്ടങ്ങളാണ്... ആശംസകള്‍
ReplyDelete