Sunday, September 23, 2012

ബട്ടണില്ലാത്ത നിക്കർ

         യ്യ., ഇനി വയ്യ. ഈ പീഢനങ്ങൾ മടുത്തു. ഇനിയൊന്നും കാത്തുനിൽക്കുന്നതിൽ അർത്ഥമില്ല. ഒളിച്ചോടുക തന്നെ. എങ്കിലേ ഇവറ്റകളോക്കെ ഒരു പാഠം പഠിക്കൂ. എത്രയെന്നു വെച്ചാ സഹിക്കുന്നത്. ഒന്നോ രണ്ടോ ദിവസത്തെ കാര്യമാണോ, ഈ അദ്ധ്യയന വർഷം തുടങ്ങിയപ്പോ മുതൽ പീഢനമാ.  ഇതൊരു നിലയ്ക്കൊന്നും പോവില്ലെന്ന് വ്യക്തമായ സ്ഥിതിക്ക് ഉച്ചകഴിഞ്ഞ് ഒളിച്ചോടുക തന്നെ. നല്ലൊരു ഞായറാഴ്ചയായിട്ട് ഗോലി കളിക്കാനിറങ്ങിയപ്പോൾ പഠിക്കാൻ. അല്പം കഴിഞ്ഞെത്താമെന്നു പറഞ്ഞതിനു വഴക്കും, ചോറു തരില്ലെന്ന ഭീഷണിയും. ആർക്കു വേണം നിങ്ങളുടെ ഭക്ഷണം. ആത്മഗതം ഇത്തിരി ഉച്ചത്തിലായി പോയപ്പോൾ ഒരെണ്ണം കിട്ടി. നല്ല വേദനയെടുത്തത് പുറത്ത് കാണിക്കാതെ തലകുനിച്ച് മൺഭിത്തിയുടെ മൂലയിലെക്കു ചുരുണ്ടുകൂടിയിരുന്ന് തീരുമാനം ഒന്നു കൂടിയുറപ്പിച്ചു. കാണിച്ചു തരാം ഞാൻ.

          മൂന്നുമണിയോടടുത്തു. അടുക്കളഭാഗത്തെ ഓലവാതിൽ പതിയെ മാറ്റി പുറത്തിറങ്ങി., ആരും കാണുന്നില്ല, ഭാഗ്യം. കത്തിയാളുന്ന വിശപ്പിനെ അവഗണിച്ച്, ബട്ടണില്ലാത്ത നിക്കറൊന്നു കൂടി പിരിച്ച് കൂട്ടിക്കെട്ടി കാലുകൾ വലിച്ചു നടന്നു. മനസ്സു മുഴുവൻ പകയും ദേഷ്യവുമായിരുന്നു. എന്തിനാണിവർക്കെന്നോടിത്ര വിരോധം. മല്ലിപാത്രത്തിൽ നിന്നു അഞ്ച് രൂപയെടുത്തതിനോ. അതു കഴിഞ്ഞയാഴ്ചയല്ലായിരുന്നോ.  കുറ്റം തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിലും തല്ലിനു കുറവൊന്നുമുണ്ടായില്ലല്ലോ. ദൈവാനുഗ്രഹത്താൽ അതിനു മാത്രമൊരു മുട്ടുമില്ല. ഒരുത്തനാണെങ്കിൽ നോക്കിയിരിക്കുവാ കിട്ടുന്ന വിടവിൽ തലക്കിട്ട് തരാൻ., പത്താം ക്ലാസ്സുകാരൻ പഠിച്ചില്ലെങ്കിലും ആർക്കുമൊരു കുഴപ്പവുമില്ല, വാപ്പാടെ വലം കൈ. ഞാൻ മാത്രം ക്ലാസ്സിൽ മുമ്പനായാൽ മതിയോ, പറയുന്നവർക്കങ്ങു പറഞ്ഞാൽ മതി, എളുപ്പമുള്ള കാര്യമല്ലേ. ഒരു ചെരിപ്പ് വാങ്ങിത്തരാൻ പറഞ്ഞിട്ടെത്ര നാളായി, അതൊന്നും പറ്റില്ല, പാലു  കൊണ്ടുക്കൊടുക്കാൻ പോകുമ്പോൾ ചെരിവിലെ കല്ലിൽതട്ടി മുറിവായത് ഇതുവരെ കരിഞ്ഞിട്ടില്ല. ഇന്നു വൈകിട്ടാരു പാലുകൊണ്ട് കൊടുക്കുമെന്നറിയണമല്ലോ.

          കയറ്റം കയറികഴിഞ്ഞപ്പോ ആശ്വാസമായി. ടാപ്പിൽ നിന്നല്പം വെള്ളംകുടിച്ച് കാലും കഴുകി, ചെമ്പൻ മുടി അല്പം വെള്ളം തൊട്ട് കൈ കൊണ്ട് മാടിയൊതുക്കി. അങ്ങോട്ട് ചെല്ലുമ്പോൾ ഒളിച്ച് വന്നതാണെന്ന് ഇത്താക്കറിയാം. സ്നേഹത്തോടെയുള്ള ഇത്തായുടെ നോട്ടം കണ്ടാൽ മനസ്സു നിറയും. പാവം കുട്ടികളില്ലാത്തതെന്താണോ. ചെന്നയുടനെ ചോറും കറിയും വിളമ്പിത്തരും, അതു കഴിഞ്ഞേ എന്തിനാ വീട്ടീന്നു ചാടി  വന്നതെന്ന് ചോദിക്കൂ. പോലീസുകാരനില്ലാതെയിരുന്നാൽ മതി. കണ്ടാലേ പേടി വരും. എന്തൊരു പൊക്കമാ, കപ്പടാ മീശയും, കര കരാന്നുള്ള ശബ്ദവും. ഒരു വല്ലാത്ത രൂപം തന്നെ, പിള്ളേരേ പേടിപ്പിക്കാനുള്ള ഓരോ പടപ്പുകൾ. വേലിക്കൽ  നിന്നൊന്ന് പാളി നോക്കി. ഹെർക്കുലീസ് സൈക്കിൾ ഇറയത്ത്. ഉച്ചക്കുണ്ണാൻ വന്നതാവും, ഉടനെ പോകാതിരിക്കില്ല. അകത്തോട്ട് കേറിചെന്നാൽ ചെവിക്കു പിടിച്ച് തൂക്കിയെടുത്ത് വീട്ടിൽ തിരിച്ചുകൊണ്ടിടും, സകല മാനവും പോകും. തേങ്ങാക്കൂട്ടിൽ അല്പനേരം വിശ്രമിക്കാം അതെയുള്ളൂ വഴി. വിശപ്പും ക്ഷീണവും തളർത്തിയിരിക്കുന്നു, വീട്ടിലെങ്ങാനുമിരുന്നാൽ മതിയാരുന്നു. തിരിച്ച് പോയാലോ, വേണ്ട, . പോലീസുകാരൻ പോയിക്കഴിഞ്ഞു ചോറൊക്കെയുണ്ടിട്ടിരിക്കുമ്പോൾ അവൻ വന്നോളും വിളിക്കാൻ. അതു വരെ എല്ലാരുമൊന്നു പേടിക്കട്ടെ. പോലീസ് പോകുന്നത് വരെ ഇവിടെങ്ങാനും കുത്തിയിരിക്കാം.

          എങ്ങനെ കണ്ണു തുറന്നെന്നറിയില്ല., വിശപ്പും ദാഹവും വല്ലാണ്ടായിരിക്കുന്നു. തേങ്ങാക്കൂട്ടിനുള്ളിലും പു|റത്തും കട്ടപിടിച്ച ഇരുട്ട്. അതിനിടയ്ക്കു രാത്രിയുമായോ. തട്ടിപ്പിടഞ്ഞെഴുന്നേറ്റു. നിക്കർ വീണ്ടും അരയിലുറപ്പിച്ചൂ. പോലീസുകാരൻ അവിടുണ്ടോ, ഇത്താ ഉറക്കമായോ, കുറേ ചോദ്യങ്ങൾ മനസ്സിലൂടെ പെട്ടെന്ന് കടന്നു പോയി. തേങ്ങാക്കൂട്ടിൽ നിന്നിറങ്ങി പതിയെ വീടിനടുത്തെക്ക് നടന്നു. വാതിൽ പുറത്ത് നിന്നു പൂട്ടിയിരിക്കുന്നു. ഇറയത്ത് പോലീസിന്റെ ഹെർക്കുലീസ്. നായകൾ കുരക്കുന്ന ശബ്ദം കേൾക്കാം, കുറ്റാക്കുറ്റിരുട്ടത്ത് വീട്ടിലേക്ക് തിരികെ പോകാനും കഴിയില്ല. നെഞ്ചിടിപ്പ് കൂടി വരുന്നത് പേടിയോടെ തിരിച്ചറിഞ്ഞു. കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ടിരിക്കുന്നു. എത്ര നേരം ഉമ്മറത്ത് ചാരിയിരുന്നോ ആവോ.

          റസിയാ ദായിരിക്കുന്നു നിന്റെ ആങ്ങളേടെ പുന്നാരമോൻ...  പോലീസിന്റെ ശബ്ദം.
ചോദ്യങ്ങൾക്കുത്തരമായി തേങ്ങാക്കൂട് ചൂണ്ടിക്കാണിക്കാനേ ആയുള്ളൂ. ഇത്താ തന്ന വെള്ളം കുടിച്ച് സലാമിക്കായുടെ സൈക്കിളിന്റെ മുന്നിൽ കയറി യാത്ര. വഴിമദ്ധ്യേ മനസ്സിലായി യാത്ര വീട്ടിലേക്കല്ല, പിന്നെങ്ങോട്ടാണോ, ചോദിക്കാൻ ധൈര്യം വന്നില്ല. ഗവണ്മെന്റ് ആശുപത്രിയുടെ വലിയ വാതിലിനു മുന്നിൽ സൈക്കിൾ നിർത്തി, ഇറങ്ങി വരാൻ ആംഗ്യം കാണിച്ച് സലാമിക്ക മുൻപേ നടന്നു.വിറയലോടേ കാലുകൾ ആശുപത്രി മുറ്റത്ത് നിന്നും വാർഡിലേക്ക്. വാപ്പ, ഉമ്മാ, മൂന്ന് പെങ്ങമ്മാർ, അവനെവിടെ, ഇക്കാ....വാപ്പയൂടെ മുഖത്തേക്ക് നോക്കാൻ ധൈര്യമൊട്ടുമുണ്ടായില്ല. മരുന്നുമണം വമിക്കുന്ന ആ വലിയ  ഹാളിന്റെ ഒരു മൂലയിൽ ഇരുമ്പു കട്ടിലിൽ അവൻ. ശരീരം മുഴുവൻ മുറിഞ്ഞിരിക്കുന്നു. പതിയേ അടുത്തേക്കു ചെന്ന് കയ്യിൽ പിടിച്ചു കൊണ്ടു വിളിച്ചു..ഇക്കാ.., കണ്ടതേ ഒരാശ്വാസത്തോടെയവൻ ചിരിച്ച് കൊണ്ട് ചോദിച്ചു.. എവിടെപോയതാടാ കള്ള ചെക്കാ നീ...കെട്ടിപ്പിടിച്ച് വിതുമ്പാനേ കഴിഞ്ഞുള്ളൂ. പിന്നീട് ഇത്തായാണു പറഞ്ഞത് തന്നെ കാണാതായ പുകിലിൽ അന്വേഷിച്ച് നടന്ന് കിണറ്റിൽ വീണതാണവൻ.
55 comments:

 1. നന്നായിട്ടുണ്ട്,തുടര്‍ന്നും പ്രതീക്ഷിക്കാമല്ലൊ?

  ReplyDelete
 2. നല്ല അവതരണം , തരകേടില്ല , ഇനിയും വരട്ടെ , അഭിനന്ദനങ്ങള്‍

  ReplyDelete
 3. നന്നായിട്ടുണ്ട് ട്ടാ.... അതികം വലിച്ച് നീട്ടാതെ പറഞ്ഞിരിക്കുന്നു... ദൈര്യമായിട്ഠ്ത് തുടരാം...

  ReplyDelete
 4. ദൈവമേ, അവരെ കഷ്ട്ടപെടുത്തി കളഞ്ഞല്ലേ :) കൊള്ളാം കേട്ടോ , ഇങ്ങനെ വീടുവിട്ടു പോരാന്‍ പിന്നീടൊരിക്കലും തോന്നി കാണില്ല എന്ന് വിശ്വസിച്ചോട്ടെ ! അനുഭവങ്ങള്‍ നന്നായി അവതിരിപ്പിച്ചു ,ആ ബട്ടണ്‍ ഇല്ലാത്ത നിക്കരാനു താരം:) ആശംസകള്‍ !!!

  ReplyDelete
 5. ഒരു നല്ല എഴുത്താണ്...
  തുടരുക

  ReplyDelete
 6. തന്നെ കാണാതായ പുകിലിൽ അന്വേഷിച്ച് നടന്ന് കിണറ്റിൽ വീണതാണവൻ.-- പാവം... നല്ല അവതരണം, ആശംസകള്‍

  ReplyDelete
 7. ഇതൊക്കെ ആ ബട്ടന്‍ ഇല്ലാത്ത നിക്കറിന്റെ കളിയാ. എന്തായാലും വീടുകര്‍ക്ക് കൊടുത്തത് എട്ടിന്‍റെ പണിയായി പോയി, എന്നാലും സഹോദര സ്നേഹം മനസിലാക്കിയല്ലോ. അത് മതി.
  വളരെ നന്നായി എഴുതി, സൂപ്പര്‍ എനിക്ക് ഭയങ്കര ഇഷ്ടപെട്ടു.

  ReplyDelete
 8. കുറ്റം തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിലും തല്ലിനു കുറവൊന്നുമുണ്ടായില്ലല്ലോ. ദൈവാനുഗ്രഹത്താൽ അതിനു മാത്രമൊരു മുട്ടുമില്ല. :)))

  ReplyDelete
 9. സ്വന്തമാണെങ്കില്‍ ഇത് നല്ലൊരനുഭവം. :)
  ഉഗ്രന്‍ വിവരണവും.

  നിക്കറിന് മേലോട്ട് വല്ലതും ഉണ്ടായിരുന്നോ.. :)

  ReplyDelete
 10. എഴുത്ത് എന്നത് സാഹിത്യം കൊണ്ടുള്ള അമ്മാനമാട്ടം അല്ല
  ഇതുപോലെ ലളിതമായി തന്‍റേതായ ശൈലിയില്‍ കാര്യങ്ങള്‍ പ്രതിപാദിക്കല്‍ ആണ്
  തീര്‍ച്ചയായും നവാസ് ജി തുടര്‍ന്നും എഴുതുക ആശസകള്‍

  ReplyDelete
 11. നന്നായിട്ടുണ്ട് എഴുത്ത് ..
  നല്ല നനവുള്ള എഴുത്ത്.... ഇനിയും എഴുതുക..
  ആശംസകള്‍..

  ReplyDelete
 12. അഷറഫ്, ഹക്കീം ഭായി,ഷാജൂ, സുനി, ഷബീർ പടന്നക്കരാ, മെഹദ് ഭായീ.. നന്ദി..ഇനിയുമെഴുതാൻ ശ്രമിക്കാം നിങ്ങളൊക്കെ പ്രോത്സാഹിപ്പിച്ചാൽ ഇനിയുമീ കടുകൈ ചെയ്യും.

  ജോമോൻ, ഇൻഡി ഭായീ, അനുഭവവും അല്പം കൂട്ടിചേർക്കലും.

  ഹൈനാ..തല്ലിനൊരു കുറവും ഉണ്ടായിട്ടേയില്ല., കയ്യിലിരുപ്പിതല്ലേ...

  ശ്രീജിത്ത്..സഹോദരനോടാ സ്നേഹം കൂടുതൽ..

  മൂസ്സാ ഭായീ. ഈ ശൈലി തന്നെ നമുക്കു പറ്റുമെന്നു വിചാരിച്ചതല്ല., മ്മടെ മോഹി പറ്റിച്ച പണിയാ..


  ReplyDelete
 13. വളരെ നന്നായിട്ടുണ്ട് നവാസ്‌.. ലളിതമായ ശൈലി. പിന്നേയ് സെറ്റിങ്ങില്‍ പോയി ഈ പോസ്റ്റ്‌ ഏരിയയുടെ വീതി ഒന്ന് കൂട്ടൂ.. പണ്ട് കോപ്പി അടിക്കാന്‍ കൊണ്ട് പോകുന്ന പേപ്പര്‍ പോലെ നീളമേ ഉള്ളൂ വീതിയില്ല :)

  ReplyDelete
  Replies
  1. നന്ദി നിസാർ ഭായി.., വീതി കൂട്ടിയിട്ടുണ്ട്..ഹി ഹി ഇതു കോപ്പിയല്ല കേട്ടോ..

   Delete
 14. നല്ല സാദ്ധ്യതകൾ ഉള്ള ഒരു എഴുത്തുകാരൻ...സരള ലളിത ശൈലി....നവാസ് താങ്കൾ എന്നെ അത്ഭുതപ്പെടുത്തുന്നു...ഇനിയും എഴുതുക..

  ReplyDelete
  Replies
  1. ഫ്രാൻസിസ് സാറിനെ ഇവിടെ കണ്ടതിൽ വളരെ സന്തോഷം., ശ്രമിക്കാം ഇനിയുമെഴുതാൻ..

   Delete
 15. ഒരു ബാല്യകാല ഒളിചോട്ടത്തിന്‍റെ ഓര്‍മ്മകുറിപ്പുകള്‍ നന്നായിട്ടുണ്ട്

  ReplyDelete
  Replies
  1. ജീവിതമേ ഒരൊളിച്ചോട്ടമല്ലേ ഇക്കാ...
   നന്ദി..ഇവിടെവന്നതിലും അഭിപ്രായം രേഖപ്പെടുത്തിയതിലും..

   Delete
 16. നല്ല ശൈലി.. എനിക്കിഷ്ടായി.. ആശംസകള്‍

  ReplyDelete
 17. gud 1........sherikkum kuttikkalam orthupoyi...:)

  ReplyDelete
 18. കുട്ടിക്കാലത്തെ അനുഭവങ്ങള്‍ ഓര്‍മയിലേക്ക് കൊണ്ട് വന്നു.. നല്ല ശൈലി....

  പിന്നെ ടേംപ്ലേറ്റ് സൈസ് ശരിയാക്കണം...
  പിന്നെ ഫോലോവാര്‍ യന്ത്രം ഒന്നും ഇല്ലേ?

  ReplyDelete
  Replies
  1. നന്ദി അബ്സാർ ഭായി..
   ഒക്കെ ഞാൻ കുഞ്ഞാക്കായെ ഏല്പിച്ചെക്കുവാ..

   Delete
 19. ആദ്യമായാണിവിടെ. കൊള്ളാമല്ലോ നല്ല അവതരണം.ഇനിയും വരാം. പിന്നെ ടെമ്പ്ലേറ്റ് കൂടുതല്‍ സ്ഥലം അപഹരിച്ചിരിക്കുന്നു അതു പരിഹരിക്കണം. അഭിനന്ദനങ്ങള്‍.

  ReplyDelete
  Replies
  1. സെറ്റിങ്സ് നടന്നു കൊണ്ടിരിക്കുന്നു., ഇടക്കിടക്കൊക്കെ ഇനി വരേണ്ടി വരും..

   Delete
 20. ഞാൻ മുമ്പ് ഒരു കമെന്റിട്ടിരുന്നല്ലോ നവാസിക്ക... :)

  എഴുത്തിൽ സൂക്ഷിച്ച ലാളിത്യവും ഒഴുക്കും ഇനിയും ശ്രദ്ധിച്ചാൽ മികച്ച രചനകൾ ഈ തൂലികയിൽ നിന്ന് വരും.

  ഒന്ന് കൂടി ബ്ലോഗ് സെറ്റ് ചെയ്യുക.

  പോസ്റ്റ് കുട്ടിക്കാലത്തെ ഒരു സംഭവം, ലളിതം മനോഹരം

  ആശംസകൾ, മഷിയുണങ്ങാതെ ഇനിയും വരട്ടെ

  ReplyDelete
  Replies
  1. സെറ്റ് ചെയ്യാൻ കുഞ്ഞക്കായെ ഏല്പിച്ചിട്ടുണ്ട്.
   നേരത്തെയിട്ട കമന്റ് എവിടെ പോയോ ആവോ..
   എഴുതാൻ ശ്രമിക്കാം.. മോഹിയുടെയൊക്കെ സപ്പോർട്ടുണ്ടെങ്കിൽ ഞാനല്ല ആരും എഴുതിപൊകില്ലെ...

   Delete
 21. വളരെ തമാശ തോന്നുന്ന ഒരു ഒളിച്ചോട്ടം !നന്നായിട്ടുണ്ട് .ആ ട്രൌസറിന്റെ കാര്യം ഓര്‍ക്കുമ്പോ .....,ഒരു കയര്‍ എടുത്തു കേട്ടായിരുന്നില്ലേ അരയില്‍ ?സമയം കിട്ടുമ്പോള്‍ ഇനിയും എഴുതണം കേട്ടോ ?

  ReplyDelete
  Replies
  1. എല്ലാ ട്രൗസടിന്റേയും സ്ഥിതിയതായിരുന്നു..

   Delete
 22. അവതരണം നന്നായിട്ടുണ്ട് ...ഇക്കായോടു ഇപ്പോളും ആ സ്നേഹം ഉണ്ടല്ലോ ല്ലേ ...!

  ReplyDelete
  Replies
  1. നന്ദി കൊച്ചുമോൾ..

   Delete
 23. ഇതു കൊള്ളാലോ... നവാസ്ക്കാ ഇതൊക്കെ മനസ്സിൽ ഇങ്ങനെ മൂടിയിട്ട് ഫെയ്സ്ബുക്കിൽ കുത്തിയിരിക്കുവാ ഇല്ലേ.. ഇനി ഓരോ ആഴ്ചയും ഒരു ഏഴ് പോസ്റ്റ് വെച്ച് പോരട്ടെ...

  ReplyDelete
  Replies
  1. ഞാൻ പണിക്കൊന്നും പോകണ്ടാല്ലേ...

   Delete
 24. സിമ്പിള്‍ ആയ അവതരണം. അഭിനന്ദനങ്ങള്‍, ആശംസകള്‍.

  ReplyDelete
 25. ജയ്സണ്‍ ജേക്കബ്September 26, 2012 at 8:20 AM

  നന്നായിരിക്കുന്നു. ബട്ടണ്‍ ഇല്ലാത്ത നിക്കര്‍ ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങള്‍, ആശംസകള്‍. സരളമായ ശൈലി.......ഇനിയും എഴുതുക..

  ReplyDelete
 26. ആദ്യ വേടി വെറുതെ ആയില്ല... കൊള്ളണ്ട സ്ഥലത്ത് തന്നെ കൊണ്ടു. പിന്നെ അവസാനം വന്നപ്പോള്‍ ഞാന്‍ ഒന്ന് ഭയന്നു എന്ത് പറ്റി എന്ന് ഓര്‍ത്ത്. എന്തായാലും വല്യ ആപത്ത് ഒന്നും പറ്റിയില്ലല്ലോ. സന്തോഷം. കഥ ഇഴഞ്ഞില്ല എങ്ങും.ആശംസകള്‍

  ReplyDelete
 27. നല്ല പോസ്റ്റ്, നവാസ്!

  ബട്ടണില്ലാത്ത നിക്കർ എന്ന് കേട്ടപ്പോൾ ഞാൻ നർമ്മം ആയിരിക്കുമെന്ന് കരുതി. കണ്ണു നനയിച്ചില്ലെങ്കിലും എവിടൊക്കെയൊ വേദനിച്ചു.

  Congrats!

  ബട്ടണില്ലാത്ത നിക്കർ എനിക്ക് രസമുള്ള ഓർമ്മയാണു. പങ്കു വെക്കുന്നു...

  "ബട്ടണ്‍ പോയ നിക്കര്‍ ഒരു അഡ്ജസ്റ്റ്മെന്‍റില്‍ അരയില്‍ നിറുത്തി കച്ചിപ്പന്ത് കളിച്ചിരുന്നത് ഓര്‍ക്കുന്നു. ഒരു ഡൈവിങ് ഹെഡറിലൂടെ ഞാന്‍ ഒന്നാംതരം ഒരു ഗോള്‍ നേടിയപ്പോള്‍ കാണികളില്‍ നിന്ന്‍ പതിവില്ലാത്ത കൈയടി ഉയര്‍ന്നത് എന്നെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്.

  ക്ലിന്‍സ്മാന്‍ സ്റ്റൈലില്‍ തറയില്‍ നിന്നെണീറ്റപ്പോള്‍ ആണ് കൈയടി ഗോലിനല്ലായിരുന്നു എന്ന്‍ മനസിലായത്...... :)"

  ReplyDelete
 28. ദാ ഇപ്പോഴാണു വായിച്ചത്. നന്നായിരിക്കുന്നു. അനുഭവത്തിന്റെ മണമുണ്ട്. അനിയനുമായുള്ള ഒരു ഇന്റിമസിയുടെ ഒരു സൂചന ആദ്യം പറഞ്ഞിരുന്നെങ്കിൽ അവസാനം അവനെ മുറിവേറ്റു ഹോസ്പിറ്റലിൽ കാണൂന്ന രംഗത്തിനു കൂടുതൽ ഹൃദയവേദന ഫീൽ ചെയ്യാൻ സാധിച്ചേനേ
  എനിക്ക് ഇഷ്ടമായി.

  ReplyDelete
 29. അസ്സലായി നവാസ്സ്ക്കാ, നിങ്ങളുടെ സ്വന്തം കള്ളക്കഥ. എന്നെ അത് ഒരുപാട ചെരുപ്പതിലെക്ക് കൊണ്ട് പോയി.

  ReplyDelete
 30. ഇതു കൊള്ളാലോ..

  നന്നായിരിക്കുന്നു. അനുഭവത്തിന്റെ മണമുണ്ട്

  ആശംസകള്‍

  ReplyDelete
 31. കുറ്റം തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിലും തല്ലിനു കുറവൊന്നുമുണ്ടായില്ലല്ലോ. ദൈവാനുഗ്രഹത്താൽ അതിനു മാത്രമൊരു മുട്ടുമില്ല. ഒരുത്തനാണെങ്കിൽ നോക്കിയിരിക്കുവാ കിട്ടുന്ന വിടവിൽ തലക്കിട്ട് തരാൻ., പത്താം ക്ലാസ്സുകാരൻ പഠിച്ചില്ലെങ്കിലും ആർക്കുമൊരു കുഴപ്പവുമില്ല, വാപ്പാടെ വലം കൈ. ഞാൻ മാത്രം ക്ലാസ്സിൽ മുമ്പനായാൽ മതിയോ, പറയുന്നവർക്കങ്ങു പറഞ്ഞാൽ മതി, എളുപ്പമുള്ള കാര്യമല്ലേ. ഒരു ചെരിപ്പ് വാങ്ങിത്തരാൻ പറഞ്ഞിട്ടെത്ര നാളായി, അതൊന്നും പറ്റില്ല, പാലു കൊണ്ടുക്കൊടുക്കാൻ പോകുമ്പോൾ ചെരിവിലെ കല്ലിൽതട്ടി മുറിവായത് ഇതുവരെ കരിഞ്ഞിട്ടില്ല.

  എനിക്കേറ്റവും ആകർഷണം തോന്നിയ ഭാഗാ ഇത് നവാസിക്കാ. ശരിക്കും ആ ബാലമനസ്സ് പറിച്ചെട്ത്ത് വച്ചിരിക്കുന്നു. രസമായ അവതരണം.
  ആ ട്രൗസർ മാടിക്കുത്തി തെര്ത്ത് കയറ്റി അരയിൽ ഉറപ്പിക്കുന്ന വിധമൊക്കെ നന്നായി അവതരിപ്പിച്ചിരിക്കുന്നു.! നന്നായിട്ടുണ്ട് നവാസിക്കാ, ങ്ങളാണോ എഴുതാതിരുന്നത് ഇത്രീം കാലം ? അടി. ഹാ.... ആശംസകൾ.

  ReplyDelete
 32. കൊള്ളാം..ബാല്യത്തിന്റെ നിർമലത അനുഭവപ്പെടുന്ന കഥ

  ReplyDelete
 33. വളരെ നന്നായിട്ടുണ്ട് നവാസ്‌...... ചെറുപ്പ കാലത്ത് ചിന്തിക്കുന്ന അതെ രീതിയില്‍ തന്നെ അവതരിപ്പിച്ചിരിക്കുന്നു. മനോഹരമായിരിക്കുന്നു. ഇനിയും പ്രതീക്ഷിക്കുന്നു.....

  ReplyDelete
 34. അനുഭവത്തിന്‍റെ വെളിച്ചത്തില്‍ എഴുതിയത് കൊണ്ടാണോ എന്നറിയില്ല വായനക്ക് നല്ല ഒഴുക്ക് !!!

  ReplyDelete
 35. sughamulla avatharana shaili.... hridayam kondu vaayikkavunna reethi... nannayittundu... kooduthal mikachava pratheekshikkunnu... aashamsakal...!!!
  Joseph

  ReplyDelete
 36. എഴുത്ത് നന്നായി.. ഇനി മുതല്‍ മെയിലില്‍ അറിയിക്കണേ ..
  എല്ലാ ആശംസകളും !

  ReplyDelete
 37. വായിച്ചപ്പോള്‍ ഓരോ സീനും മനസ്സില്‍ വന്നു , ഇനിയും നല്ല എഴുത്തുകള്‍ പ്രതീക്ഷിക്കുന്നു

  ReplyDelete
 38. ചില വായനകള്‍ അവസാനിക്കും മുന്‍പേ ഒന്നും വരുത്തല്ലേ എന്ന് നാം പ്രാര്‍ഥിക്കും പലപ്പോഴും നല്ല രീതിയില്‍ അവസാനിക്കണം എന്ന് തന്നെ കരുതുകയും ചെയ്യും . ഇവിടെ വായന തുടങ്ങിയപ്പോള്‍ ഒരു കവ്തുകം പിന്നെ അത് ചെറിയ ചെറിയ പേടിയായി മാറി - എന്നാലും അവസാനത്തില്‍ എത്തിയപ്പോള്‍ അത്യാഹിതം ഒന്നും ഉണ്ടായില്ല - അനുഭവങ്ങളില്‍ കുരുത്ത അക്ഷരങ്ങള്‍ക്ക് കരുത്തു കൂടും - ബാല്യകാല സ്മരണകള്‍ അതിന്‍റെ നിഴലില്‍ തന്നെ തളച്ചു എഴുതിയ ഈ കഥ എനിക്ക് ഇഷ്ടപ്പെട്ടു - ഓള്‍ ദി ബെസ്റ്റ്

  ReplyDelete
 39. വായിച്ച് കുറേ ചിരിച്ചു... ബാല്യങ്ങൾ എപ്പോഴും ഇങ്ങ്നെ അല്ലെ...

  ReplyDelete
 40. കൊല്ലം ആശാനെ.... ബാല്യക്കാല ജീവിതം.... ആശംസകള്‍...,,,ഇപ്പോഴും കൈയിലിരുപ്പ് മോശമില്ലലോ... :P

  ReplyDelete