Saturday, March 23, 2013

സുഖാന്ധ്യം...

മദ്ധ്യാഹ്നത്തിൽ കണ്ണിനനുഭവപ്പെട്ടിരുന്ന വേദനയ്ക്കു തെല്ലു ശമനം തോന്നിയത് പോലെ. ഇരുളിൽ നിന്നു മെല്ലെ മോചനം നേടിവരുന്നുവെന്ന യാഥാർത്ഥ്യം  മനസ്സും ശരീരവും ഉൾക്കൊണ്ട് തുടങ്ങിയിരിക്കുന്നതേയുള്ളൂ. സ്പർശിച്ച് മാത്രം മനസ്സിലാക്കിയിരുന്നതൊക്കെ കണ്ട് മനസ്സിലാക്കി പഠിക്കണമെന്ന്  സേവ്യർ ഡോക്ടർ പറഞ്ഞത് അത്ഭുതത്തോടെയാണു ശ്രവിച്ചത്. കാണുന്നതിന്റെയൊന്നും പേരു മനസ്സിലേക്ക് വരുന്നതേയില്ല, സ്പർശനം തന്നെ ശരണം. പഴങ്ങളുടെയൊക്കെ പേരു പഠിച്ചത് പോലെ പതിയെ എല്ലാം പഠിക്കാമെന്നുള്ള സേവ്യർ ഡോക്ടറിന്റെ വാക്കുകൾ പകർന്നു തന്ന ആത്മവിശ്വാസം ചില്ലറയല്ല. 


ശസ്ത്രക്രിയ കഴിഞ്ഞു  ശ്രീഹരിയെ പയസ്ഗാർഡനിലേക്ക് മാറ്റിയത് സേവ്യർ ഡോക്ടറിന്റെ തീരുമാനമായിരുന്നു. അതൊരു ആശുപത്രിയാണെന്നവനൊരിക്കലും തോന്നിയിരുന്നില്ല. സ്വച്ഛന്ദമായ അന്തരീക്ഷം. ശലഭങ്ങൾ പാറിക്കളിക്കുന്ന പൂന്തോട്ടവും, നൃത്തം വെക്കുന്ന ജലധാരയും, വിവിധ നിറത്തിലുള്ള ചെടികളും, മനോഹരമായ പുൽത്തകിടിയും കൺകുളിർക്കെ കണ്ട് ഓരോ നിമിഷവും ശ്രീഹരി കാഴ്ചയുടെ ശീതളിമ ആസ്വദിക്കുകയായിരുന്നു. പുൽനാമ്പുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന ജലകണികകൾക്ക് വരെ ഒരു കഥ പറയാനുണ്ടെന്ന് തോന്നി അവനു. തൊട്ടും തലോടിയും ശ്രവിച്ചും മാത്രം മുമ്പോട്ട്  പോയിരുന്ന അവന്റെ ജീവിതം കാഴ്ചയുടെ വിശാലതയിലേക്ക് മിഴിതുറന്നിരിക്കുന്നു. 

 ലോണിലൂടെ നടക്കുമ്പോൾ മനസ്സ് ആഹ്ലാദത്തിൽ തിരതള്ളുകയായിരുന്നു. നീണ്ട ഇരുപത്തി നാലു വർഷങ്ങൾ. വർണ്ണങ്ങളുടെ ലോകത്ത് നിന്ന് പടിയിറക്കപ്പെട്ട ജന്മമായി അലയാനായിരുന്നു വിധി. നിരാശയുടെ തീരാദുഖത്തിൽ നിന്നും, ഇക്കഴിഞ്ഞ വാരത്തിൽ കാഴ്ചയുടെ സൗന്ദര്യത്തിലേക്ക് മടങ്ങിവരാൻ കഴിഞ്ഞതിനു ആരോടൊക്കെയാണീശ്വരാ നന്ദി പറയേണ്ടത്. ഡോക്ടർ  പകർന്നു തന്ന ധൈര്യം, കൂട്ടുകാർ തന്ന ആത്മവിശ്വാസം.   *വൈറ്റ് കേനില്ലാതെയുള്ള നടത്തം ആസ്വദിച്ചു കൊണ്ടയാൾ ലോണിലൂടെ മെല്ലെ മുന്നോട്ട് നീങ്ങി.

അറ്റൻഡർ സുകുമാരന്റെ വിളി ശബ്ദം കാതിൽ വീഴവേ ശ്രീഹരി തിരിഞ്ഞു നോക്കി.
"മോൻ മഴവില്ലു കണ്ടിട്ടില്ലല്ലോ, വരൂ സുകുമാരൻ കാണിച്ച് തരാം." ലോണിന്റെ പടിഞ്ഞാറെ ഭാഗത്തേക്ക് കൈപിടിച്ച് വലിച്ച അയാളുടെ പിറകേ ശ്രീഹരി വേഗത്തിൽ നടന്നു നീങ്ങി.
"ദാ .. അതാണു മഴവിൽ.." ആകാശത്ത് വിരിഞ്ഞു നിൽക്കുന്ന വർണ്ണ വിസ്മയം. സപ്തവർണ്ണങ്ങളുടെ മായാജാലം കണ്മുന്നിൽ. വിടർന്ന മിഴികളിൽ സന്തോഷത്തിന്റെ പൂത്തിരികൾ മിന്നുന്നത് കണ്ട് സുകുമാരൻ പുഞ്ചിരിച്ചു.  "ഏറിയാൽ ഒരാഴ്ച കൂടെയല്ലേയുള്ളൂ മോനെ ഡിസ്ചാർജ്ജ് ചെയ്യാൻ. അതിനു ശേഷം കാണാനാഗ്രഹിക്കുന്നതൊക്കെ മനസ്സ് നിറച്ച് കാണാമല്ലോ." അതെ ഈ ലോകത്തെ കാഴ്ചകൾ മുഴുവൻ കാണണം. വർണ്ണങ്ങളെല്ലാം ആസ്വദിക്കണം,  ഇരമ്പൽ മാത്രം കേട്ടു പരിചയിച്ച കടലിനോട് മുഖാമുഖം നടത്തണം, അരയന്നങ്ങളൊഴുകി നീങ്ങുന്ന താമരപൊയ്കയരികത്ത് കുളിർകാറ്റേറ്റ് വൈകുന്നേരങ്ങളിൽ വിശ്രമിക്കണം,  ശ്രീ പത്മനാഭ സന്നിധിയിൽ പോയി തൊഴണം. ശ്രീഹരി ഒന്നൊന്നായി മനസ്സിൽ കുറിച്ചു. അതിരുകളില്ലാത്ത ലോകത്തിലേക്കൊരു പക്ഷിയെപ്പോലെ  പറക്കാനയാൾ കൊതിച്ചു.

"സൂര്യപ്രകാശമധികം കണ്ണിൽ നേരിട്ട് തട്ടാതെ ശ്രദ്ധിക്കണം, കണ്ണട കുറച്ച് നാളേയ്ക്ക് ഉപയോഗിച്ചേ മതിയാവൂ.. കണ്ണിനധികം സ്ട്രെയിൻ നൽകുന്ന ഒന്നും ചെയ്യരുത്.." സേവ്യർ ഡോക്ടറിന്റെ സ്നേഹസമൃണമായ ഉപദേശം ശ്രവിച്ചു കൊണ്ടനുസരണയുള്ള കുട്ടിയെപോലെ അയാളിരുന്നു. ഡോക്ടറുടെ മുറിയിൽ നിന്ന്, സാധനങ്ങൾ പായ്ക്ക് ചെയ്തു കൊണ്ടിരുന്ന സുകുമാരന്റെ സമീപത്തേക്ക് ശ്രീഹരിയെത്തി. "ഈ വടിയിനി മോനു വേണോ..?" വൈറ്റ്കെയിൻ ഉയർത്തിപിടിച്ച് കൊണ്ടയാളുടെ ചോദ്യം. തമസ്സിന്റെ ലോകത്ത് തനിക്ക് കൂട്ടായിരുന്ന ആ വടി ഉപേക്ഷിക്കാൻ ശ്രീഹരിയുടെ മനസ്സനുവദിച്ചില്ല. സാവധാനം അതും മടക്കി പെട്ടിയുടെ ഒരു ഭാഗത്ത് വെച്ചു. വെളുത്ത അംബാസ്സിഡർ കാർ പയസ് ഗാർഡന്റെ പോർച്ചിൽ എത്തുന്നത് വരെ അയാൾ ജനാലയ്ക്ക് വെളിയിലൂടെ പുറത്തേക്ക് മിഴികൾ പായിച്ചിരുന്നു.

ശക്തമായ ഒരു കുലുക്കമാണു ശ്രീഹരിയെ മയക്കത്തിൽ നിന്നുണർത്തിയത്. നിർത്തിയ കാറിനു പുറത്തൊരു ജനക്കൂട്ടം. മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ച് കോപാകുലരായ ജനക്കൂട്ടം മുന്നോട്ട് നീങ്ങുകയാണു, ഉയർന്നു കണ്ട പ്ലാക്കാർഡുകളിൽ ഒരു പെൺകുട്ടിയുടെ ചിത്രം. രമ്യയുടെ കൊലപാതകിയെ അറസ്റ്റു ചെയ്യാൻ വൈകുന്നതിലുള്ള പ്രതിഷേധമാണു, ഡ്രൈവറുടെ വാക്കുകൾ അയാളുടെ കർണ്ണങ്ങളിലേക്ക് വീണു. സമീപത്തുകൂടെ പോകുന്ന റയിൽവേ ട്രാക്കിലേക്ക് മിഴികളെറിഞ്ഞ ശ്രീഹരിയുടെ മനസ്സ് അസ്വസ്ഥമാകാൻ തുടങ്ങി. ഫ്ലാറ്റിലെത്തുന്നത് വരെ പ്ലാക്കാർഡിൽ കണ്ട പെൺകുട്ടിയുടെ ചിത്രം അയാളുടെ മനസ്സിനെ മഥിച്ചു കൊണ്ടേയിരുന്നു.

ഫ്ലാറ്റിൽ ഏകാന്തത ഒരു ചിതല്പുറ്റു പോലെ വളർന്നു നിന്നു. ശീതികരിച്ച മുറിയുടെ നനുത്ത തണുപ്പിൽ നിന്നു പുറത്ത് കടന്ന അയാൾ ബാൽക്കണിയിലേക്ക് ഇറങ്ങി. വരണ്ട കാറ്റ് ശ്രീഹരിയെ ചുറ്റി കടന്നു പോയി.  ഒരു പ്രാവിന്റെ കുറുകൽ കേട്ടയാൾ മെല്ലെ തിരിഞ്ഞു നോക്കി. മിനുമിനുത്ത തൂവലോട് കൂടിയ ഒരു വെള്ളരിപ്രാവ്. ബാൽക്കണിയിൽ അവളെപ്പോൾ കൂടു കൂട്ടി. ശ്രീഹരിയെ തെല്ലും ഗൗനിക്കാതെ ബാൽക്കണിയുടെ കൈവരിയിൽ കയറി അവൾ ഇരുപ്പുറപ്പിച്ചു. പഞ്ഞിക്കെട്ടു   പോലെ രോമമുള്ള വെളുത്ത പൂച്ചയും, ആ പ്രാവുമായിരുന്നു ആ ദിനങ്ങളിൽ ശ്രീഹരിയുടെ ചങ്ങാതിമാർ.

അന്നു വൈകുന്നേരത്തെ കാഴ്ചകളാസ്വദിച്ചു കൊണ്ടയാൾ തെരുവിലൂടെ നീങ്ങി. ഇറച്ചിക്കടയുടെ മുന്നിൽ നല്ല തിരക്കപ്പോഴും ഉണ്ടായിരുന്നു. എതിരെ നടന്ന് വന്നുകൊണ്ടിരുന്ന ഒരമ്മയും ചെറിയ പെൺകുട്ടിയും. ആ കൊച്ചു പെൺകുട്ടി അയാളുടെ ശ്രദ്ധയാകർഷിച്ചു. എണ്ണമയം തീരെയില്ലാത്ത മുടി ചുവന്ന റിബണാൽ കെട്ടിവെച്ചിരിക്കുന്നു. അഴുക്കു പുരണ്ടതാണെങ്കിലും ഓമനത്തമുള്ള മുഖം.  ആ കുട്ടിയെ നോക്കി പുഞ്ചിരിച്ചു കൊണ്ടയാൾ മുന്നോട്ട് നീങ്ങി.  സന്ധ്യ മയങ്ങി തുടങ്ങി. ഒരു പൊതി കപ്പലണ്ടി വാങ്ങി കൊറിച്ചു കൊണ്ടല്പനേരം കൂടെ അയാൾ പാർക്കിലെ ബെഞ്ചിലിരുന്നു. കമിതാക്കളൊക്കെ അരങ്ങൊഴിഞ്ഞു തുടങ്ങിയിരിക്കുന്നു. നെറ്റിയിൽ വലിയ പൊട്ടു തൊട്ട സ്ത്രീ അടുത്ത് വന്നിരുന്നപ്പോൾ അയാൾ മെല്ലെയെഴുന്നേറ്റു. തിരികെ നടക്കവേ ആ കുട്ടിയുടെ മുഖം തിരഞ്ഞു കണ്ണുകൾ വൃഥായലഞ്ഞു.

നടത്തയവസാനിപ്പിച്ച് ഫ്ലാറ്റിലെത്തുമ്പോൾ ഇരുട്ടിത്തുടങ്ങി. വാതിൽ മെല്ലെത്തുറന്നകത്ത് കയറുമ്പോൾ മുറിയിലനുഭവപ്പെട്ട ഗന്ധം അയാളെ വല്ലാതെ ഭീതിപ്പെടുത്തി.  വെള്ളരിപ്രാവിന്റെ ദയനീയ കുറുകൽ കാതിൽ വീണതയാളുടെ ഹൃദയമിടിപ്പ് വേഗത്തിലാക്കി. രക്തമിറ്റു വീഴുന്ന ഉടലോടെയവൾ. നാവിൽ പുരണ്ട ചോരയുമായി അടുത്തേക്കോടി വന്ന പൂച്ചയെ വെറുപ്പോടെ അയാൾ കാലുകൊണ്ട് തട്ടിയകറ്റി. വിങ്ങുന്ന മനസ്സോടെ വെള്ളരിപ്രാവിനടുത്തേക്ക് നടന്ന അയാളവിടെയാ പിഞ്ചുപെൺകുട്ടിയുടെ മുഖം കണ്ടു ഞെട്ടി പിന്മാറി. ചേതനയറ്റ ശരീരത്തിലുടനീളം നഖപ്പാടുകൾ. കയ്യിൽ പുരണ്ട ചോരയുടെ നിറമെന്തേ കറുപ്പായി.   കാഴ്ചയുടെ, സൗഭാഗ്യത്തിന്റെ, വർണ്ണങ്ങളുടെ ലോകത്തെ പഴിച്ചുകൊണ്ട് മുറിയുടെ മൂലേക്ക് നിരങ്ങി മാറിയിരുന്ന ശ്രീഹരിക്ക് തന്റെ കാഴ്ച മങ്ങിമങ്ങി ഇല്ലാതാകുന്നത് മനസ്സിലായി. ഇരുട്ടിനെ വീണ്ടും സ്നേഹിക്കാൻ പാകപ്പെടുത്തിയ മനസ്സുമായി  തന്റെ വൈറ്റ്കേനെവിടെയെന്ന് സന്തോഷത്തോടെ ചിന്തിച്ചു കൊണ്ടയാൾ മെല്ലെയെഴുന്നേറ്റു.


*വൈറ്റ് കേൻ...   കാഴ്ചയില്ലാത്തവർ ഉപയോഗിക്കുന്ന ഒരു പ്രത്യേകതരം വടി.

സുഖാന്ധ്യം... അന്ധതയുടെ സുഖം.
 


64 comments:

 1. ചിന്തിക്കേണ്ടത്....


  നമ്മുടെ കണ്ണുകള്‍ പലതും...കാണുന്നില്ല....അല്ലെങ്കില്‍ മനപ്പൂര്‍വ്വം കണ്ടില്ലാന്നു നടിക്കേണ്ടി വരുന്നു!!!

  ReplyDelete
  Replies
  1. An opportunity for you bloggers.

   Now double your blog traffic with out any cost at all.
   Become an advertiser cum publisher.

   Want to Know more,Pls visit
   http://oxterclub.com/adnetwork

   100% free to Join..

   Join us at

   OxterClub Ad Network


   Regards.

   Delete
 2. മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു വൈറ്റ്‌ കാനുകൾ വേണം.. നന്നായിരുന്നു നവാസ്ക്കാ. എങ്കിലും ഒന്നു പറയട്ടേ കണ്ണുള്ളപ്പഴേ കണ്ണിന്റെ വിലയറിയൂ.. ആശംസകൾ

  ReplyDelete
  Replies
  1. An opportunity for you bloggers.

   Now double your blog traffic with out any cost at all.
   Become an advertiser cum publisher.

   Want to Know more,Pls visit
   http://oxterclub.com/adnetwork

   100% free to Join..

   Join us at

   OxterClub Ad Network


   Regards.

   Delete
 3. നന്നായിട്ടുണ്ട് നവാസ്‌ഭായ്‌

  ശരീരത്തിലുടനീളം നഖപ്പാടുകൾ. കയ്യിൽ പുരണ്ട ചോരയുടെ നിറമെന്തേ കറുപ്പായി. കാഴ്ചയുടെ, സൗഭാഗ്യത്തിന്റെ, വർണ്ണങ്ങളുടെ ലോകത്തെ പഴിച്ചുകൊണ്ട് മുറിയുടെ മൂലേക്ക് നിരങ്ങി മാറിയിരുന്ന ശ്രീഹരിക്ക് തന്റെ കാഴ്ച മങ്ങിമങ്ങി ഇല്ലാതാകുന്നത് മനസ്സിലായി. ഇരുട്ടിനെ വീണ്ടും സ്നേഹിക്കാൻ പാകപ്പെടുത്തിയ മനസ്സുമായി തന്റെ വൈറ്റ്കേനെവിടെയെന്ന് സന്തോഷത്തോടെ ചിന്തിച്ചു കൊണ്ടയാൾ മെല്ലെയെഴുന്നേറ്റു.

  നല്ല വരികള്‍

  ReplyDelete
 4. നന്നായി അവതരിപ്പിച്ചു നവാസ്‌ ഭായ്‌. അവസാന പാരഗ്രാഫ്‌ വല്ല വരികൾ.. അഭിനന്ദങ്ങൾ.

  ReplyDelete
 5. കഥയുടെ സത്ത പൂര്‍ണ്ണമായും ഉള്‍ക്കൊള്ളിക്കുവാന്‍ അവസാന പാരഗ്രാഫിനു കഴിഞ്ഞിട്ടില്ലെങ്കില്‍ കൂടിയും, കഥാകാരന്‍ പറയാന്‍ ആഗ്രഹിച്ചത്‌ മനോഹരമായി പറഞ്ഞു വെച്ചിരിക്കുന്നു. എന്തിനിത്ര ധൃതി ഇക്കാ ഇങ്ങനെ വേഗം മുഴുമിപ്പിക്കാന്‍ .. ?

  എങ്കിലും നന്നായി ...

  ReplyDelete
 6. കാഴ്ചയുടെ, സൗഭാഗ്യത്തിന്റെ, വർണ്ണങ്ങളുടെ ലോകത്തെ പഴിച്ചുകൊണ്ട് മുറിയുടെ മൂലേക്ക് നിരങ്ങി മാറിയിരുന്ന ശ്രീഹരിക്ക് തന്റെ കാഴ്ച മങ്ങിമങ്ങി ഇല്ലാതാകുന്നത് മനസ്സിലായി.

  മങ്ങിയ കാഴ്ചകള്‍ കണ്ടു മടുത്തിനി കണ്ണടകള്‍ വേണോ ....

  ReplyDelete
 7. ശരീരത്തിലുടനീളം നഖപ്പാടുകൾ. കയ്യിൽ പുരണ്ട ചോരയുടെ നിറമെന്തേ കറുപ്പായി. കാഴ്ചയുടെ, സൗഭാഗ്യത്തിന്റെ, വർണ്ണങ്ങളുടെ ലോകത്തെ പഴിച്ചുകൊണ്ട് മുറിയുടെ മൂലേക്ക് നിരങ്ങി മാറിയിരുന്ന ശ്രീഹരിക്ക് തന്റെ കാഴ്ച മങ്ങിമങ്ങി ഇല്ലാതാകുന്നത് മനസ്സിലായി. വല്ല വരികൾ,നന്നായി അവതരിപ്പിച്ചു

  ReplyDelete
 8. നല്ലൊരു വായനാനുഭവം.
  ആശംസകള്‍...

  ReplyDelete
 9. എന്താ പറയ...! നല്ലൊരു കഥ.
  അധികമാരും ചിന്തിക്കാത്ത കുറെ വസ്തുതകള്‍ കഥ വെളിപ്പെടുത്തുന്നു.

  കാഴ്ചകളെ കുറിച്ചുള്ള ഒരന്ധന്‍റെ കാഴ്ചപ്പാടുകള്‍ !
  പുതുതായി കാഴ്ച ലഭിക്കുമ്പോഴും ചില പരിശീലനങ്ങള്‍ ആവശ്യമാണെന്ന
  അധികമാരും സങ്കല്‍പ്പിക്കാത്ത യാഥാര്‍ത്ഥ്യം.
  കാഴ്ച ശേഷി സത്യത്തില്‍ ഇന്നൊരു മഹാ ശാപമാണെന്ന കൌതുകകരമായ തിരിച്ചറിവ്.
  കാഴ്ചയുള്ളവര്‍ തിരിച്ചറിയുന്നില്ലെങ്കിലും കാഴ്ച്ചയുടെ ലോകം ഒരു മഹാത്ഭുതമാണെന്ന സത്യം!
  മിക്ക വാചകങ്ങളും ചിന്തകളിലേക്ക് നയിക്കുന്നവ.

  തെറ്റില്ലാത്ത ഭാഷ.
  അഭിനന്ദനങ്ങള്‍

  ReplyDelete
 10. നന്നായി എഴുതി നവാസ്,
  കഥ പകരുന്ന ആശയം വ്യക്തമാണ്. ഒന്നും കാണാതിരിക്കുന്നതാണ് നല്ലത്!
  പക്ഷേ ലോകത്തിന്റെ തിന്മകള്‍ക്ക് നേരെ കണ്ണടക്കുകയാണ് എളുപ്പവഴി ഒന്നൊരു നെഗറ്റീവ് സന്ദേശം കൂടി അതിലുണ്ട്.

  പിന്നെ ഒരു ടെക്നിക്കല്‍ കാര്യം,
  ഏറിയാല്‍ ഒരാഴ്ചകൂടി മതി കാഴ്ച തിരികെക്കിട്ടാന്‍ എന്ന ഉപദേശം കേട്ട് ഹോസ്പിറ്റലില്‍ നിന്നും അംബാസിഡര്‍ കാറിലുള്ള യാത്രക്കിടെയാണ് ജനക്കൂട്ടത്തെ കാണുന്നത് എന്നൊരു സംശയം വായനക്കിടെ തോന്നാം. അപ്പോള്‍ പെണ്‍കുട്ടിയുടെ ചിത്രം പതിച്ച പ്ലെക്കാഡിലെ മുഖം ശ്രീഹരിക്ക് വ്യക്തമാവില്ല. (ചിലപ്പോള്‍ സംഭവം നടന്നത് മറ്റൊരു യാത്രയിലാവാം പാരഗ്രാഫ് തുടച്ചയായി വരുന്നത് കൊണ്ട് മേല്‍പ്പറഞ്ഞപോലെ തോന്നാന്‍ സാധ്യതയുണ്ട്.)

  ReplyDelete
 11. കൊള്ളാം, നന്നായി അവതരിപ്പിച്ചു നവാസ്..

  ReplyDelete
 12. നവാസിലെ കലാകാരനെ കാണാം.

  ReplyDelete
 13. നന്നായി എഴ്താൻ ശ്രമിച്ചു നവാസ് അതിൽ വിജയിക്കുകയും ചെയ്തു ... ആശംസകൾ
  നമ്മുടെ കാഴ്ച നഷ്ട്ടപെട്ടാലെ അതിന്റെ വ്വില മനസ്സിലാകു

  ReplyDelete
 14. വളരെ നല്ല അവതരണം. കാണാൻ ശക്തിയില്ലാത്ത പലതും സംഭവിക്കുന്ന സമകാലീന ലോകത്ത് പലപ്പോഴും കാഴ്ച ഒരു ശാപമാവുമ്പോൾ അന്ധത ഒരു സുഖം തന്നെ.  ഓ:ടോ:
  തലക്കെട്ടിൽ ഒരു പിശകുണ്ടോ?? അന്ധതയുടെ സുഖം ആണെങ്കിൽ ശരിയാവാം. (അന്ധതയെ അന്ധ്യം എന്ന് പറയുമോ?).. സുഖത്തിന്റെ അന്ത്യം ആണെങ്കിൽ തിരുത്ത് ആവശ്യമല്ലേ??

  ReplyDelete
 15. ഇന്നത്തെ കാലത്തിനു നേരെ വിരല്‍ ചൂണ്ടിയ കഥ
  കണ്ണില്ലാത്തിരിക്കുന്നത് തന്നെയാണ് നല്ലത്

  ReplyDelete
 16. കണ്ണും കാതുമൊക്കെ അടച്ചു വച്ച് ജീവിക്കുന്നത് തന്നെയാണ് ഇന്നത്തെ കാലത്ത് നല്ലത്...

  നന്നായി എഴുതി... ആശംസകള്‍...,..

  ReplyDelete
 17. സുഖാന്ത്യം എന്നാണോ ഉദേശിച്ചത് ? എന്തായാലും തമസോമാ ജ്യോതിര്‍ഗമയ എന്നല്ലെ ! കൂരിരുള്‍ നിറഞ്ഞ ഈ ലോകത്ത് വിളക്കുമരങ്ങളായി മാറാന്‍ കഴിയുന്നവര്‍ ഭാഗ്യവാന്മാര്‍ .നല്ല പോസ്റ്റ്‌ ,,,,,,,,,,,,,ആശംസകള്‍ .

  ReplyDelete
 18. ഇരുട്ടായിരിക്കട്ടെ, റോഡ് കോശങ്ങൾ നശിക്കട്ടെ

  ReplyDelete
 19. നല്ല കഥ.
  ഇന്നത്തെ കാലത്ത് പലകാഴ്ചകളും കാണാതെ ഇരിക്കുന്നതാണ് നല്ലത്.

  ReplyDelete
 20. കണ്ണടച്ചാലും തുറന്നാലും കാണുന്ന ചില കാഴ്ചകളുണ്ട്‌.....
  മനസ്സിന്റെ ഭിത്തികളില്‍ ചാട്ടുളികള്‍ കൊണ്ട് കൊതി വെക്കപ്പെടുന്ന ചില കാഴ്ചകള്‍...

  നല്ല അവതരണം നവാസ് ഭായ് .... ഇഷ്ടം...

  ReplyDelete
 21. ആ....ആ...ഇങ്ങല് ആളഅ തരക്കേടില്ലല്ലോ....
  നവാസ്ക്കാ അടിപൊളി ആയിക്കണുട്ടോ..

  ReplyDelete
 22. ആന്ധ്യം തന്നെ സുഖം!
  വെളിച്ചം ദു:ഖമാണ്!

  നല്ല കഥ.

  ReplyDelete
 23. വൈറ്റ് കേന്‍ കൊണ്ടുനടക്കുന്ന കണ്ണുള്ളവര്‍ ...!!
  ഇന്നിന്റെ സത്യം.
  നന്നായിരിക്കുന്നു.
  ഇഷ്ടായി.

  ReplyDelete
 24. തമസ്സ് ദുഃഖമാണുണ്ണീ
  വെട്ടമല്ലോ സുഖപ്രദം

  ReplyDelete
 25. ആക്രമിക്കപ്പെടുന്നവർ മാത്രമല്ല, ആക്രമിക്കുന്നവരും തനിക്ക് ഇഷ്ടപ്പെട്ടവരാണ് എന്ന നടുക്കം മനസ്സിലാക്കാനാവുന്നുണ്ട്. കൈയ്യൊതുക്കമുണ്ട് എന്നു പറയാമെങ്കിലും അവസാനവരികളിൽ അത് വളരെ കൂടുതലായി പോയി എന്നൊരു ദോഷവും അനുഭവപ്പെടുന്നു.

  ReplyDelete
 26. സമൂഹത്തിന്റെ ഇന്നത്തെ അവസ്ഥയില്‍ കണ്ണടച്ചു പിടിക്കുന്നതാണ് നല്ലത്.
  --
  നല്ല കഥ. ആശംസകള്‍.....

  ReplyDelete
 27. കാഴ്ചയുള്ളവന്‍ ഇന്ന് ജീവിക്കുന്നത് കണ്ണ് സ്വയം മൂടിക്കെട്ടി മനസ്സിനെ അന്ധമാക്കിയാണ്.... അപ്പോള്‍ പിന്നെ പുതുകാഴ്ച നേടിയവന്‍റെ അവസ്ഥ ഊഹിക്കാന്‍ ആവും.... സമൂഹ നന്മയില്‍ അധിഷ്ഠിതം രചന... ആശംസകള്‍...
  അവസാന പാരഗ്രാഫ്‌ ശരിയാക്കാമാരുന്നു

  ReplyDelete
 28. ചുറ്റുപാടിന്റെ കാഴ്ചകൾ അങ്ങിനെത്തന്നെയാണിന്ന്. മനസ്സിന് അന്ധത ബാധിച്ച മനുഷ്യജീവികൾ, കണ്ണടച്ച് പിടിക്കുന്ന മാധ്യമങ്ങൾ, കണ്ണ് തുറക്കാത്ത അധികാരികൾ, സൂര്യപ്രകാശം പോലും ഇരുണ്ടുപോയ പോലെ! അതെ തമസ്സല്ലോ സുഖപ്രദം!

  ReplyDelete
 29. കാഴ്ചയുടെ കാണാപുറങ്ങൾ തേടിയ ഈ കഥ നന്നായി...

  ReplyDelete
 30. ഇന്നത്തെ ലോകത്തു കാഴ്ചകള്‍ കണ്ടു മനസ്സ് വേദനിക്കുമ്പോള്‍ ഒരു നിമിഷം ആരും ആഗ്രഹിച്ചു പോകും കാഴ്ചയില്ലാതിരുനെങ്കിലെന്ന്. കഥ ഇഷ്ടമായി .

  ReplyDelete
 31. കണ്ണുണ്ടായാലും ദുഃഖം
  കണ്ണില്ലെങ്കിലും ദുഃഖം
  പ്രകൃതിരമണീയമായ ഭൂമിയില്‍ നന്മയുടെ ഇത്തിരിവെട്ടം കാണാന്‍
  കൊതിച്ചവന്‍റെ ദുഃഖം മനസ്സില്‍ തട്ടുംവിധത്തില്‍ അവതരിപ്പിക്കാന്‍
  കഴിഞ്ഞിരിക്കുന്നു.
  ആശംസകള്‍

  ReplyDelete
 32. നന്നായിട്ടുണ്ട് നവാസ്‌..........

  ReplyDelete
 33. ഉള്ള കാഴ്ചയില്‍ തെളിയുന്നതെപ്പോഴും ഭീതിതമായ കാഴ്ചകളാണു. കാഴ്ചയില്ലാതിരിക്കുന്നതു തന്നെയാണു നല്ലതെന്ന്‍ തോന്നിപ്പോകുന്നു പലപ്പോഴും..

  നല്ല കഥ.

  ReplyDelete
 34. എന്തെ....ഒരു ക്ളാസ് ടച്ച്‌ ? ക്ളാസ് ആയി എഴുതിയാലേ ശ്രധിക്കപെടൂ എന്ന തോന്നലോ ?അതോ ബുദ്ധിജീവികള്‍ ഇങ്ങനെയേ എഴുതാവൂ എന്ന തോനാലോ ഇതിനു പിന്നില്‍ ഉണ്ടോ എന്ന് നേരിയ സംശയം എന്നില്‍ ജനിപ്പിക്കുന്നു . ഒരുപക്ഷെ അത് എന്റെ വിഡ്ഢിത്തം കൊണ്ട് തോന്നുന്നതും ആകാം .

  എങ്കിലും വിഷയം കേമം ..രചന അതിലേറെ കേമം...ശരിക്കും ഒരു ക്ലാസിക്ക് രചന..!!!!!!!!! .അഭിനന്ദനങള്‍ ...നവാസ്‌

  ReplyDelete
 35. നന്നായിട്ടുണ്ട്. എഴുതിയെഴുതി ഇനിയും ക്ലാസാവട്ടെ :)

  ReplyDelete
 36. നല്ല പോസ്റ്റ്‌ നവാസ് ഭായ് .. ഇന്നത്തെ ലോകത്ത് കണ്ണുകള്‍ ഇല്ലാതിരിക്കുകയാണ് ഇത്തരം കാഴ്ചകളെക്കാള്‍ നല്ലത് എന്നയാള്‍ ചിന്തിച്ചു പോയാല്‍ തെറ്റ് പറയാന്‍ പറ്റുമോ ??

  ReplyDelete
 37. നല്ല അവതരണവും ആശയവും.

  ReplyDelete
 38. "വെളിച്ചം ദുഖമാനുണ്ണി തമസ്സല്ലോ സുഖപ്രദം " ഇതിനെ വളരെ ചാരുതയോടെ അവതരിപ്പിച്ചിരിക്കുന്നു... വര്ത്തമാന കാലത്തിൽ വളരെ പ്രസക്തിയുള്ള ഒരു രചന...അഭിനന്ദനങ്ങൾ നവാസ് ...അജിത്‌

  ReplyDelete
 39. അന്ധതയുടെ സുഖം.
  കണ്ണുതുറന്നു കാണാതിരിക്കുന്ന ലോകത്തിനു

  ആശംസകള്‍

  ReplyDelete
 40. മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു
  കണ്ണടകൾ വേണം .......

  നല്ല കഥ

  ReplyDelete
 41. കൊള്ളാം, നന്നായി അവതരിപ്പിച്ചു നവാസ് ബായി

  ReplyDelete
 42. വൈറ്റ് കേൻ ഇവിടെ പലര്ക്കും അത്യാവശ്യമാണ് .. .
  നന്നായിട്ടുണ്ട്. ഒന്ന് പാരാഗ്രഫ് തിരിച്ചു വൃത്തി ആക്കിയാൽ ജോറായി

  ReplyDelete
 43. കുറച്ചു കൂടി സസ്പെന്‍സ് ആവാമായിരുന്നു...

  ചില കാഴ്ചകള്‍ കാണുമ്പോഴും ചില വാര്‍ത്തകള്‍ കേള്‍ക്കുമ്പോഴും കാഴ്ചയില്ലാത്തതും കേള്‍വിയില്ലാത്തതുമൊക്കെയാണ് നല്ലതെന്ന് തോന്നിപ്പോകും :-(

  ReplyDelete
 44. നന്നായിട്ടുണ്ട്.

  ReplyDelete
 45. നവാസിന്റെ ഒരു നല്ല കഥ..

  പലതും കാണാതിരിക്കുന്നതാണ് അഭികാമ്യം എന്നതിനോട് സമരസപ്പെടാന്‍ മനസ്സിനെ പാകപ്പെടുത്തുന്ന ഇന്നത്തെ സമൂഹചിന്തയോട് ചേര്‍ത്തു വായിക്കാവുന്ന ഒരു കഥ കൂടി.

  ഗാട്ഗേറ്റ്‌ ചിലത് അക്ഷരങ്ങള്‍ക്ക് മുകളിലേക്ക് കയറി കിടക്കുന്നതിനാല്‍ വായനക്ക് വിഖാതമാകുന്നത് ശ്രദ്ധിക്കുമല്ലോ

  ReplyDelete
 46. കാലഘട്ടത്തിലേക്ക് തുറന്നുവച്ച കഥ....

  ReplyDelete
 47. കഥ പറയാനറിയാം. തിന്മകളുടെ വിളനിലമായ ഭൂമിയിലെ വര്‍ണക്കാഴ്ചകള്‍ക്ക് ചോരയുടെയും കണ്ണീരിന്റെയും ഗന്ധം കൂടിയുന്ടന്നു തിരിച്ചറിവ് വളരെ മനോഹരമാക്കിതന്നു. ആശംസകള്‍.

  ReplyDelete
 48. ഇരുട്ടാണ് ചിലപ്പോള്‍ നല്ലത്
  കഥ പറച്ചിലിന്റെ മര്‍മ്മം തൊട്ട കഥയാണ്.
  എങ്കിലും ഭാഷയില്‍ ചില അശ്രദ്ധകളെ ഒഴിവാക്കുന്നത് നല്ലതാണ്.
  കഥാകൃത്ത്‌ പറയുന്ന ഇടങ്ങളില്‍ വാക്കുകള്‍ കൂടുതല്‍ ശ്രദ്ധിക്കുക.
  'ലോണിലൂടെ നടക്കുമ്പോള്‍ ' ഒരുദാഹരണം.
  ചെറിയ കുറവുകള്‍ ചൂണ്ടിക്കാണിക്കുന്നു എന്ന് മാത്രം.
  ആശയം സുവ്യക്തം. ശൈലിയും കഥയെഴുത്തില്‍ വ്യക്തിത്വമുന്ടാക്കുന്നതു തന്നെ.

  ReplyDelete

 49. സ്വപ്നത്തിൽ നിന്നും യാഥാർത്ഥ്യത്തിലേക്ക് വരുമ്പോൾ പലതും നമ്മെ സ്വപ്നത്തിലേക്ക് തന്നെ മടക്കിയയക്കും. പുറംലോകത്തെ കുറിച്ചുള്ള ശ്രീഹരിയുടെ ധാരണയെ തിരുത്തുന്നതായിരുന്നു അനുഭവം. ഈ നിരാശ അയാളെ സ്വപനത്തിലെക്ക് തിരിച്ചു നടത്തുകയാണ് ഉണ്ടായത്. സ്വപ്നം തന്നെ ജീവനമാകുന്ന ഒരുകാലത്ത് എല്ലാ കാഴ്ചയും സുഖകരമാകും. അതുവരേക്കും, അന്ധത തന്നെയാണ് സൗഖ്യം.!

  ReplyDelete
 50. കാഴ്ചകളുടെ ലോകത്തെ അരുതായ്മയെ അന്ധത കൊണ്ട് പ്രഹരിക്കുന്ന നല്ല വരികള്‍ കോര്‍ത്തിണക്കിയ നുറുങ്ങുകള്‍ - നല്ല ഒരാശയം കൊണ്ട് വീണ്ടും ചിന്തിപ്പിക്കുന്ന രചന മനസ്സ് വച്ചാല്‍ ഒന്ന് കൂടി നന്നാക്കാമായിരുന്നു - നന്മ നേരുന്നു

  ReplyDelete
 51. പലതും കാണാനാവാതെ കണ്ണുപൊത്തിപ്പോവുന്ന ഈ ലോകത്ത് അന്ധതയാണ് കൂടുതൽ അഭികാമ്യമെന്ന് ചിന്തിച്ചുപോവുന്ന മനുഷ്യർ....

  ആ പൂച്ചയുടേയും പ്രാവിന്റെയും ഇമേജുകളാണ് കഥയിലെ ഏറ്റവും തിളക്കമുള്ളതായി എനിക്കു തോന്നിയത്....

  കലുഷമായ കാലത്തോട് പ്രതികരിക്കുന്ന നല്ല കഥ.......

  ReplyDelete
 52. അന്ധതയുടെ സുഖം....
  നല്ലൊരു വയാനാ അനുഭവം
  ഇഷ്ടായി ....
  ആശംസകൾ

  ReplyDelete
 53. An opportunity for you bloggers.

  Now double your blog traffic with out any cost at all.
  Become an advertiser cum publisher.

  Want to Know more,Pls visit
  http://oxterclub.com/adnetwork

  100% free to Join..

  Join us at

  OxterClub Ad Network


  Regards.

  ReplyDelete
 54. വെളിച്ചം ദു:ഖമാണ് ഉണ്ണീ പവർ കട്ടല്ലോ സുഖപ്രദം.....
  www.hrdyam.blogspot.com

  ReplyDelete
 55. ചില കാഴ്ചകൾ കാണാതിരുന്നെങ്കിൽ എന്ന് നമ്മൾ ആഗ്രഹിച്ചു പോകാറുണ്ട്. നല്ല കഥ.

  ReplyDelete
 56. ചിലപ്പോൾ അങ്ങനെയാണു..ആഗ്രഹിച്ചത്‌ ലഭ്യമാകുമ്പോഴറിയാം നഷ്ടമായത്‌ എന്തെന്ന്...
  ഇരുളിലെ കാഴ്ച്ചകൾ തന്നെ മനോഹരം അല്ലേ..
  നന്നായിരിക്കുന്നൂ..ആശംസകൾ..!

  ReplyDelete
 57. നന്നായി അവതരിപ്പിച്ചു. അഭിനന്ദങ്ങൾ.

  ReplyDelete
 58. നിറങ്ങളെ മറക്കുന്ന ഇരുട്ടാണ്‌ ഇന്നീ ലോകത്ത്!! പിന്നെ കണ്ണുകള്‍ എന്തിനു അല്ലേ? 'കാഴ്ചയുള്ള' കഥ.

  ReplyDelete
 59. വെളിച്ചം ദുഖമാണുണ്ണി തമസല്ലോ സുഖപ്രേധം

  ReplyDelete
 60. നന്നായിട്ടുണ്ട്...

  ReplyDelete