"പകലു മുഴുവൻ പോത്തു പോലെ കിടന്നൊറങ്ങീട്ട് രാത്രീലെറങ്ങുവാ.. " ഇറയത്ത് നിന്ന് രാധമ്മ ചിറി കോട്ടി. "എന്റെ തലവിധി, ഇതുപോലൊരു മുതുകള്ളനെയാണല്ലോ ദൈവേ എന്റെ തലേൽ കെട്ടിവെച്ചത്.." അവൾ നിർത്താനുള്ള ഭാവമില്ല.
ഇടതൂർന്ന മുടിയിലൂടെ അലസമായി വിരലു കോർത്തു കൊണ്ട് മണിയൻ വേലി കടന്ന് ഇടവഴിയിലേക്കിറങ്ങി. ഈ കർക്കിടകത്തിൽ വറുതി തന്നെ. തുള്ളിക്കൊരു കുടം പെയ്യുന്ന മഴയൊന്നു തോർന്നിട്ട് വേണ്ടേ പുറത്തോട്ടിറങ്ങാൻ. അറിയാവുന്ന ദൈവങ്ങളെ മുഴുവൻ വിളിച്ചിട്ടാ ഇന്നൊന്ന് തോർന്ന് കിട്ടിയത്. പലതുമാലോചിച്ച് മണിയൻ മുന്നോട്ട് നടന്നു.
കണ്ടത്തിന്റെ ഓരത്ത് കൂടെ നടക്കുമ്പോൾ വീശിയടിച്ച തണുത്ത കാറ്റ് ശരീരത്തെ തഴുകി കടന്ന് പോയപ്പോൾ ചെറിയ കുളിരു തോന്നി മണിയനു്. കാലിനെ തൊട്ട് എന്തോ കടന്നു പോയി. നീർക്കോലിയോ ചേരയോ..നോക്കാൻ നിന്നില്ല. കണ്ടത്തിൽ നിന്ന് മാക്രികളുടെ ചെറിയ കരച്ചിൽ കേൾക്കാം. ഷാപ്പിലെ ഗോവിന്ദേട്ടൻ കഴിഞ്ഞ ദിവസവും മാക്രിയെ പിടിച്ചോണ്ട് ചെല്ലാൻ പറഞ്ഞതാ, മെനക്കെട്ട പരിപാടി, വേറേ പണിയില്ല.
കണ്ടത്തീന്ന് തോട്ടിലോട്ട് തുറന്ന് വെച്ചിരിക്കുന്ന തൂമ്പിൽ അക്കരേലെ ദേവസ്സി കൂട് കൊണ്ട് വെക്കാറു പതിവാ. ഒന്നു പൊക്കി നോക്കീട്ട് തന്നെ കാര്യം. ചില സമയത്ത് നല്ല വരാലും, കാരിയുമൊക്കെ കുടുങ്ങിക്കിടക്കും. വെച്ചത് ദേവസ്സിയാണെങ്കിലും പൊക്കാൻ മണിയൻ വേണം. രാവിലെ ചന്തയിലേക്ക് മീനും കൊണ്ട് ദേവസ്സീടെ മുന്നിലൂടെ പോകുമ്പോ മനസ്സിൽ എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നാറുണ്ട് മണിയനു്. കൂട് പൊക്കി നോക്കി പിറുപിറുക്കുന്ന ദേവസ്സിയുടെ മനസ്സിലെന്താവും? താനാണു പൊക്കുന്നതെന്നു് ഇതുവരെ അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു പാവം.
തൂമ്പിനു സമീപം പതിയെ കുത്തിയിരുന്നു. ചുറ്റുപാടും ഒന്നു നോക്കി, എങ്ങും ഇരുട്ട് തന്നെ, ഒരു ബീഡിക്കുറ്റിയുടെ വെളിച്ചം പോലുമില്ല. ഈ സമയത്ത് കാലൻ പോലും ചുരുണ്ടു കൂടി കിടന്നുറക്കമായിരിക്കും. ആയാസപ്പെട്ട് കൂടു വലിച്ച് കരക്ക് കയറ്റി വെച്ച് ആകെയൊന്ന് പരതി നോക്കി. ഒരു പരൽക്കുഞ്ഞു പോലുമില്ല. ഭഗവതീ, എന്തൊരു പരീക്ഷണം. ഇനിയെന്ത് ചെയ്യും? ഒരു തെങ്ങിൽ കയറി രണ്ട് തേങ്ങയിടാൻ പോലും പറ്റില്ല. ആകെ വഴുക്കി കിടക്കുകയാവും മഴ പെയ്ത്. കള്ളക്കർക്കടക വികൃതികൾ.
കയ്യിലെന്തെങ്കിലും ഇല്ലാതെ പെരേലോട്ട് കേറി ചെന്നാലവൾ ഒരു സമാധാനോം തരില്ല. ഇന്നലെയും മിനിയാന്നും ഇതേപോലെ തന്നെ, കാര്യമായി ഒന്നും തടഞ്ഞില്ല, വെറും കയ്യോടെ ചെല്ലേണ്ടെന്ന് കരുതി ഒരു മൂട് കപ്പ പൊക്കിക്കൊണ്ട് കൊടുത്തു.
ഇന്നുമെങ്ങനെ വീണ്ടും കപ്പ..?? പാലത്തിന്റെ മൂട്ടിലിരുന്ന് മണിയൻ അല്പ നേരം ചിന്തിച്ചു.
സമയം രണ്ട് മണി കഴിഞ്ഞിരിക്കുന്നു, കുര്യച്ചനുറക്കം വന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഫലം തഥൈവ. എത്ര നാളായി മനസ്സമാധാനത്തോടെ ഒന്നുറങ്ങീട്ട്.
എതിർപാർട്ടിയുടെ മുഖപത്രത്തിലെ പ്രധാന വാർത്ത ഇന്നും അത് തന്നെ. കൂടെ നിൽക്കുന്നവർക്ക് വരെ സംശയം തോന്നിത്തുടങ്ങിയിട്ടുണ്ട്. മോന്തക്കിട്ടൊന്ന് പൊട്ടിക്കാൻ തോന്നും ലവന്മാരുടെ പെരുമാറ്റം കാണുമ്പോൾ. ഒന്നു വീഴാൻ കാത്ത് നിൽക്കുകയാണു ചാടിക്കയറാൻ. നേതൃത്വം ഇനിയെപ്പോഴാണോ രാജിവെക്കാൻ പറയുക. തിരുനെല്ലിയിലെ തോട്ടത്തിനു് അഡ്വാൻസ് കൊടുത്തതേ ഉള്ളൂ. ഒന്നെഴുതിയെടുക്കുന്നത് വരെ ഈ പഞ്ചായത്തിന്റെ പ്രസിഡണ്ടായിട്ടിരുന്നേ മതിയാവൂ.
രാവിലെ തന്നെ സത്യനേശനെയും കൂട്ടി പാലായ്ക്കൊന്ന് പോകണം. കൊച്ചൗസേപ്പിനെ കണ്ട് കാര്യങ്ങളൊക്കെ ഒന്നു കൂടി പറഞ്ഞുറപ്പിക്കണം. കുര്യച്ചൻ താഴേക്കു നോക്കി, മറിയാമ്മ പോത്ത് പോലെ കിടന്നുറങ്ങുന്നു. അവൾക്കൊണ്ടോ വല്ല ആധിയും. പതിയെ കട്ടിലിൽ നിന്നെഴുന്നേറ്റ കുര്യച്ചൻ ഒച്ചയുണ്ടാക്കാതെ വരാന്തയിലേക്കിറങ്ങി. തെക്കു നിന്ന് വീശിയടിക്കുന്ന തണുത്ത കാറ്റ് ശരീരത്തെ തണുപ്പിക്കുന്നുവെങ്കിലും മനസ്സ് തണുപ്പിക്കാൻ പര്യാപ്തമായിരുന്നില്ല. വരാന്തയിലൂടെ കുര്യച്ചൻ ഉലാത്താൻ തുടങ്ങി. എവിടെയാണു പാളിയത്, എല്ലാം കഴിഞ്ഞിട്ടെത്ര വർഷമായി, എന്നിട്ടും ദുർഭൂതം പോലെ... ആരോടാണൊന്ന് മനസ്സ് തുറക്കുക.
അവസാനത്തെ വലികൂടെ ആഞ്ഞു വലിച്ചിട്ട് ബീഡിക്കുറ്റി വിരലുകൾക്കിടയിൽ വെച്ച് ഒരു പ്രത്യേക രീതിയിൽ വെള്ളത്തിലേക്ക് തെറുപ്പിച്ചു വിട്ടിട്ട് മണിയനെഴുന്നേറ്റു. പരിപൂർണ്ണ നിശ്ശബ്ദതയെ ഭേദിച്ച് പേരറിയാത്ത ജീവികളുടെ ചില ശബ്ദങ്ങൾ മാത്രം ഇടയ്ക്കിടെ കേൾക്കാം. കാലുകൾ നീട്ടി വെച്ച് നല്ല വേഗത്തിൽ നടന്നു. പത്ത് മിനിറ്റു കൊണ്ടയാൾ കുര്യച്ചന്റെ വീടിനു പിന്നിലെത്തി. ആയാസപ്പെട്ട് മതില് ചാടി കുര്യച്ചന്റെ പറമ്പിലെത്തിയ മണിയൻ ഒരു ദീർഘനിശ്വാസം വിട്ടിട്ട് അടുക്കള വാതിൽ ലക്ഷ്യമാക്കി നീങ്ങി. പുറത്തൊന്നും ഒരു പാത്രം പോലും കാണാനില്ല. ഒരു അലുമിനിയം ബക്കറ്റെങ്കിലും തടഞ്ഞിരുന്നെങ്കിൽ ചളുക്കി വിൽക്കാമായിരുന്നു. അടുക്കള വാതിലിൽ തള്ളി നോക്കിയ മണിയനു നിരാശ രുചിക്കേണ്ടി വന്നു. പഴയ തടിയുടെ വാതിൽ, തള്ളി നോക്കീട്ട് ഒരനക്കവുമില്ല.
കുളിമുറിയുടെ വാതിൽ തുറന്നു കിടക്കുന്നു. സമാന്യം വലുപ്പമുള്ള ഒരു ബക്കറ്റ്. അലുമിനിയത്തിന്റെ തന്നെ. ബക്കറ്റുമായി മുറ്റത്തേക്ക് നടന്ന മണിയന്റെ കണ്ണ് കൊച്ച് വരാന്തയിലിരുന്ന ഓട്ട് കിണ്ടിയിലുടക്കി. സന്തോഷത്തോടെ കിണ്ടിയെടുത്ത് ബക്കറ്റിലാക്കി ഗേറ്റ് ലക്ഷ്യമാക്കി നടന്ന മണിയനൊരു ഞരക്കം കേട്ട പോലെ. തിരിഞ്ഞു നോക്കിയ മണിയന്റെ കണ്ണിൽ തിണ്ണയിലെ ചാരു കസാലയിലൊരനക്കമാണു പെട്ടത്. ഓടാൻ തോന്നിയില്ല. അടുത്തേക്ക് ചെന്ന മണിയനു നെഞ്ചത്ത് കൈ വെച്ച് വെള്ളത്തിനായി കേഴുന്ന കുര്യച്ചനെ മനസ്സിലായി. നിമിഷനേരം കൊണ്ട് കിണറ്റിൽ നിന്ന് കിണ്ടി നിറയെ വെള്ളവുമായി മണിയൻ കുര്യച്ചന്റെ സമീപത്തെത്തി. തുറന്ന വായിലേക്ക് വെള്ളമിറ്റിച്ച് നെഞ്ച് പതിയെ തടവി കൊടുത്തു. തെല്ലൊരാശ്വാസത്തോടെ, നന്ദിയോടെ മണിയനു നേരെ മിഴികൾ പായിച്ചു കുര്യച്ചൻ. വീട്ടുകാരെ വിളിക്കാനാഞ്ഞ മണിയനെ കയ്യുയർത്തി തടഞ്ഞു. പൊയ്ക്കൊള്ളാൻ ആംഗ്യം കാണിച്ചപ്പോൾ പോകാതെയിരിക്കാൻ മണിയനു കഴിഞ്ഞില്ല.
വീടിനു പുറത്തിറങ്ങിയ മണിയൻ കയ്യിലിരുന്ന ഓട്ട് കിണ്ടിയെടുത്ത് വീടിനു നേരേ വലിച്ചെറിഞ്ഞു. മേൽക്കൂരയിൽ തട്ടി താഴേക്ക് വീണ ഓട്ട് കിണ്ടി നല്ല ശബ്ദം തന്നെയുണ്ടാക്കി. വിളക്കുകൾ തെളിയുന്നതും, കരച്ചിലും വിളിയും അകമ്പടിയായി വരുന്നതും അവിടെ നിന്നു മണിയൻ കണ്ടു.
മഴമാറി നിന്ന ഒരു പകൽ. ചായ്പിലെ കയറു കട്ടിലിൽ ചുരുണ്ടുകൂടി കിടന്നിരുന്ന മണിയൻ വിളികേട്ടെഴുന്നേറ്റു. തല ചൊറിഞ്ഞു പുറത്ത് വന്ന അയാൾ, പ്രസിഡണ്ടിനെ കണ്ട് ചെറുതായൊന്നു ചൂളി. രാധമ്മ കൊടുത്ത കട്ടൻ കാപ്പി മെല്ലെ കുര്യച്ചൻ ഊതിക്കുടിച്ചു. കുശലാന്വേഷണങ്ങൾക്കും നന്ദി പറച്ചിലിനും ശേഷം കുര്യച്ചൻ പോകാനിറങ്ങവേ മണിയനെ അടുത്തേക്ക് വിളിച്ച് തോളിൽ കയ്യിട്ട് വേലിക്കരുകിലേക്ക് നടന്നു.
"എന്ത് തെറ്റു ചെയ്താലും പിടിക്കപ്പെടരുതെന്നാണു നമ്മുടെയൊക്കെ ആഗ്രഹം. പിടിക്കപ്പെടുന്ന തെറ്റുകൾക്കു നമ്മൾ കൊടുക്കേണ്ടി വരുന്ന വില നിർണ്ണയിക്കാനാവില്ല. ഞാനണിഞ്ഞിരിക്കുന്ന ഈ പൊയ്മുഖം ഇനി കൊണ്ടുനടക്കാൻ എനിക്ക് വയ്യ മണിയാ. ഇങ്ങനെയൊരു തീരുമാനം എടുത്തപ്പോഴേ ആദ്യം അറിയിക്കാൻ തോന്നിയത് നിന്നെയാ. ഞാനിറങ്ങട്ടെ മണിയാ..."
പത്രത്താളുകളിൽ കണ്ട് മാത്രം പരിചയമുള്ള ചില മുഖങ്ങൾ കരച്ചിലടക്കാൻ വയ്യാതെ തന്റെ ചുറ്റിനും വട്ടമിടുന്നതായി മണിയനു തോന്നി. ആ തണുത്ത പകലിലും മണിയൻ വിയർത്തു. രാധമ്മയുടെ നോട്ടത്തിനു മറുപടി കൊടുക്കാതെ വീണ്ടും കയറു കട്ടിലിലേക്ക് ചുരുണ്ട്കൂടി, ഉടുത്തിരുന്ന മുണ്ട് പറിച്ച് തലവഴി മൂടി മണിയൻ ഉറങ്ങാൻ ശ്രമിച്ചു.
ഫെബ്രുവരി ലക്കം ഇ മഷി മാഗസിനിൽ പ്രസിദ്ധീകരിച്ച കഥ.
www.emashi.blogspot.com
ഈ കഥ ഇ മഷിയില്‍ വായിച്ചിരുന്നു. വായിച്ചപ്പോള്‍ ഞെട്ടലുണ്ടായി, കാരണം നവംബര്‍ തുടങ്ങി മാര്‍ച്ച് വരെ ബ്ലോഗ് വനവാസം കഴിഞ്ഞ് സുന്ദരന്‍ ഒരു കഥയുമായി വന്നാല്‍ ഞെട്ടാതിരിക്കുന്നതെങ്ങനെ?
ReplyDeleteകഥ വളരെ വളരെ നന്നായിരിക്കുന്നു കേട്ടോ... പക്ഷെ ഇത്രയും വലിയ ഒരു ഗ്യാപ്പ് പോസ്ടുകള്‍ക്കിടയില്‍ ഉണ്ടാക്കരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു, അല്ലേല്‍ വേണ്ട കല്പിക്കുന്നു :)
ലളിതമായ ആഖ്യാനം. നേരെചൊവ്വെയുള്ള കഥ പറച്ചില്‍. എനിക്കിഷ്ടമായി. മണിയനേയും കുര്യച്ചനേയും. (ആ മണിയന്‍ പ്രേം കുമാറിന്റെ ഒരു കള്ളന്‍ കഥാപാത്രത്തെ ഓര്‍മ്മിപ്പിക്കുന്നുണ്ട്)
ReplyDeleteനന്നായിരിക്കുന്നു....
ReplyDeleteവളരെ ഹൃദ്യമായ രീതിയില്‍ എഴുതിയിരിക്കുന്നു. തട്ട് തടവില്ലാതെ വായിച്ചു തീര്‍ക്കാന്‍ സാധിച്ചു. സാഹിത്യത്തിന്റെ അതി പ്രസരമില്ലാതെ നേരിട്ട് കഥ പറഞ്ഞു തന്നതിന് വളരെ നന്ദി. ഇനിയും പ്രതീക്ഷിക്കുന്നു.
ReplyDeleteകളവും കള്ളന്മാരും വാഴുന്ന കാലഘട്ടത്തിന്‍റെ ചെറിയൊരു സ്കെച്ചിന് നന്ദി.
ReplyDeleteകള്ളന്‍റെ വേദന കള്ളനേ മനസ്സിലാവൂ എന്നതാണെന്ന് തോന്നുന്നു, കഥയിലെ ഹൈലൈറ്റ്.
വര്‍ത്തമാന കാല കലാ ചായ്‌വിനെ കുറിച്ച് പോതുവിലൊരു വാക്ക് കൂട്ടത്തില്‍ പറയട്ടെ. :)
എഴുതുന്നവരുടെ ജീവിതത്തെ ന്യായീകരിക്കാനെന്ന് തോന്നിപ്പിക്കുന്ന തിരക്കഥകള്‍ എഴുതി നിര്‍മ്മിക്കപ്പെടുന്ന ഇക്കാലത്തെ സിനിമകളില്‍ വില്ലന്‍മാരാണ് നായകന്മാര്‍ .
കൂടുതല്‍ കരുത്താര്‍ജ്ജിച്ചു കഴിഞ്ഞ തിന്മക്കു മുന്‍പില്‍ നന്‍മ ക്രമേണ നിഷ്പ്രഭവും അപ്രസക്തവുമായി കഴിഞ്ഞിരിക്കുന്നു.
സത്യസന്ധരും ശുദ്ധരുമായ നായകകഥാപാത്രങ്ങള്‍ ഇന്ന് ആകര്‍ഷകമേയല്ല.
നായക കഥാപാത്രം തെരുവു ഗുണ്ടയോ അധോലോകനായകനൊ വാടക കൊലയാളിയോ ഒക്കെയാണെങ്കിലേ ഇന്നൊരു ചലച്ചിത്രം വിജയിക്കൂ.
ഞാന്‍ ആദ്യമായാണോ വരുന്നതെന്ന്തോനുന്നു
ReplyDeleteകഥ എനിക്ക് ഇഷട്ടപെട്ടൂ എഴുത്തിന്റെ ശൈലിയും
ആശംസകള്‍
എവിടെയാണു പാളിയത്, എല്ലാം കഴിഞ്ഞിട്ടെത്ര വർഷമായി, എന്നിട്ടും ദുർഭൂതം പോലെ...
ReplyDelete"എന്ത് തെറ്റു ചെയ്താലും പിടിക്കപ്പെടരുതെന്നാണു നമ്മുടെയൊക്കെ ആഗ്രഹം. പിടിക്കപ്പെടുന്ന തെറ്റുകൾക്കു നമ്മൾ കൊടുക്കേണ്ടി വരുന്ന വില നിർണ്ണയിക്കാനാവില്ല. ഞാനണിഞ്ഞിരിക്കുന്ന ഈ പൊയ്മുഖം ഇനി കൊണ്ടുനടക്കാൻ എനിക്ക് വയ്യ മണിയാ. ഇങ്ങനെയൊരു തീരുമാനം എടുത്തപ്പോഴേ ആദ്യം അറിയിക്കാൻ തോന്നിയത് നിന്നെയാ. ഞാനിറങ്ങട്ടെ മണിയാ..."
നേരെ പറഞ്ഞ കഥയില്‍ ഇത്തരം സ്വയം തിരുത്തലുകള്‍ എല്ലാരിലും ഉണ്ടാകണമെന്ന സന്ദേശം നന്നായി. സമകാലീനസംഭവങ്ങളുടെ നിഴലുകള്‍ പതിപ്പിച്ച കഥ ഈ മഷിയില്‍ വായിച്ചിരുന്നു.
നന്നായിരിക്കുന്നു.
ഈ മഷിയിൽ വായിച്ചിരുന്നു, ഒന്ന് കൂടി വായിക്കണം ,
ReplyDeleteനല്ലൊരു കഥയാണ്.
നേരെ ഇവിടെ വന്നു വായിക്കാന്‍ കഴിഞ്ഞത്ല് സന്തോഷം. ഒരു കള്ളനേ മറ്റൊരു കള്ളന്റെ വിഷമങ്ങളറിയൂ എന്നു പറഞ്ഞ പോലെ, കള്ളന്റെ കഥയെഴുതാനും മറ്റൊരു കള്ളനേ കഴിയൂ.....ഗംഭീരമായി...!!!
ReplyDeleteകൊള്ളാം കേട്ടോ ഇഷ്ടപ്പെട്ടു ആശംസകള്‍ പോരട്ടെ ഇനിയും കൂടുതല്‍ കൂടുതല്‍ മണിയന്മാര്‍
ReplyDeleteഅനുഭവങ്ങള്‍ എഴുതി ഭലിപ്പിക്കാന്‍ അല്ലേലും നിങ്ങള് മിടുക്കനാ..
ReplyDeleteകഥ വളരെ നന്നായി.. ഒരു പിടി ആശംസകള്‍.
സ്വയം തിരുത്താന്‍ കഴിയുന്നതാണ് ജീവിത വിജയം...ഇവിടെ ഉള്ള കഥാപാത്രങ്ങള്‍ക്ക് ആ കഴിവ് ഉണ്ടായതുതന്നെ ആണ് ഈ കഥയുടെ വിജയവും.... ആശംസകള്‍ ഇക്കാ....
ReplyDeleteആത്മകഥ ആരുടെ ആണെങ്കിലും......വായിക്കാന്‍ ഒരു ആവേശം ഉണ്ടാവും.....ഒറ്റ ഇരുപ്പില്‍ ഇരുന്നു വായിച്ചു തീര്‍ത്തു...... കുര്യച്ചാ.....അല്ല...മണിയാ....നന്നായിട്ടുണ്ട്...ന്നു പ്രത്യേകം പറയണ്ടല്ലോ അല്ലെ?.....
ReplyDeleteസുന്ദരമായ തെക്കന്‍ സംസാരഭാഷാശൈലിയില്‍ മനസ്സിനെ ഇരുത്തി ചിന്തിപ്പിക്കുന്ന ഒരു കഥ ചുരുക്കത്തില്‍ അതാണ് 'നിദ്രാനന്തരം'.
ReplyDeleteഇ- മഷിയിലെ കഥകളില്‍ ഞാനെന്ന വായനക്കാരന് ഏറെ ഇഷ്ടപ്പെട്ടതും ( വ്യക്തിപരമായ അഭിപ്രായം)
മണിയന്‍ എന്ന ഒരു സാദാ കള്ളനും കുര്യച്ചന്‍ എന്ന സാമൂഹികകള്ളനും മുഖ്യകഥാപാത്രങ്ങള്‍ ആകുന്ന , അവരുടെ മാനസിക സംഘര്‍ഷങ്ങളില്‍കൂടി മുന്നോട്ടു പോകുന്ന കഥയില്‍ കഥാകാരന്റെ കയ്യടക്കം മികച്ചതെന്ന് പറയാതെ തരമില്ല. കാരണം ഇത്തരം വിഷയങ്ങള്‍ പുതുമയില്ലാതെ അവതരിപ്പിക്കുവാനും കുറഞ്ഞ വാക്കുകളില്‍ അവസാനിപ്പിക്കുവാനും കഴിയുക എന്നത് വളരെ ദുര്‍ഘടംപിടിച്ച പ്രവര്‍ത്തി എന്നത് അനുഭവം .
സ്വന്തം കുടുംബത്തിന്‍റെ ദൈനംദിനചര്യകള്‍ക്കായ് കള്ളനാകുന്ന മണിയനെ നമുക്ക് നമ്മുടെ തന്നെ മനസിന്‍റെ പ്രതിനിധിയായി ഈ വായനക്കാരനു അനുഭവപ്പെട്ടു. ജീവിതാവശ്യങ്ങളുടെ നിലനില്പ്പിനായ് കള്ളങ്ങള്‍ പറയുന്ന ഒരു സാധാരണ പൌരന്‍.
എന്നാല്‍ പൊതുമുതല്‍ കട്ടുമുടിക്കുന്ന നമ്മുടെ ഭരണാധികാരികളുടെ പ്രതീകമായി വരുന്ന കുര്യച്ചന്‍ നമ്മുടെ വായനാവഴികളിലെ പതിവ് കാഴ്ച്ചകള്‍ തന്നെയാണ്. തലമുറകള്‍ക്ക് വേണ്ടി പൊതുമുതല്‍ കട്ടെടുത്തു മുതല്‍ക്കൂട്ടാക്കുന്ന ഒരു രാഷ്ട്രീയ നേതാവ്.
എന്നാല്‍ കഥയുടെ പ്രധാന ഭാഗം രാത്രിയില്‍ , കുര്യച്ചനെ മരണത്തില്‍ നിന്നും മണിയന്‍ രക്ഷിക്കുന്നതാണ്. ആര്‍ക്കുവേണ്ടിയാണോ കുര്യച്ചന്‍ എന്നാ ഭരണാധികാരി പൊതുധനം മോഷ്ടിച്ചത് അവര്‍ വീട്ടിനുള്ളില്‍ സുഖനിദ്രയില്‍ കഴിയുമ്പോള്‍ , ആരുടെ മുതലാണോ അയാള്‍ മോഷ്ടിച്ചത് ( പൊതുജനം) അവരുടെ ഒരു പ്രതിനിധി തന്നെ അയാളെ മരണത്തില്‍ നിന്നും രക്ഷിക്കുന്നു. മരണം എത്ര വലിയ സത്യമെന്നും . മരണത്തിന് മുന്നില്‍ എല്ലാ സമ്പാദ്യങ്ങളും വ്യര്‍ത്ഥമെന്നും കുര്യച്ചന്‍ മനസിലാക്കുന്നു.
ഉറങ്ങി എഴുന്നേല്‍ക്കുമ്പോള്‍ ആണ് ചിലര്‍ക്ക് നല്ല ബുദ്ധി തോന്നുക. എന്നത് പോലെ ഒരു രാത്രി പുനര്‍വിചിന്തനത്തിന്‍റെ രാത്രിയാകുന്നു കുര്യച്ചന്. മാനസാന്തരപ്പെടുന്ന കുര്യച്ചനില്‍ കഥ അവസാനിക്കുന്നുവെങ്കിലും , പകച്ചു നില്‍ക്കുന്ന മണിയന്മാര്‍ക്ക് കുര്യച്ചന്മാരുടെ മാനസാന്തരം സംരക്ഷണവും സുഭിക്ഷ ജീവിതവും പ്രദാനം ചെയ്യുമോ എന്ന്, ഉത്കണ്ഠപ്പെടുന്നു ഇപ്പോഴും ഈ വായനക്കാരന്‍ സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തില്‍..
പ്രിയ നവാസ്, സരളമായി സരസമായി ഒരു സാരോപദേശകഥ വായിച്ച വായനാനുഭവം നല്‍കിയതിനു നന്ദി.
ഇത് വായിക്കാന്‍ കഴിഞ്ഞില്ലായിരുന്നെങ്കില്‍ നല്ല ഒരു കഥ നഷ്ടപെട്ടേനെ.
ReplyDeleteകള്ളന്റെ ഭാവി ശോഭനമാണ്.,സോറി കഥാകാരന്റെ എഴുത്തിന്റെ ഭാവി .:)
നല്ലൊരു കഥ വായിച്ച സന്തോഷം മനസ്സിന്... നന്ദി
ReplyDeleteഞാനിതു വായിച്ചു,നല്ല രീതിയിൽ മനസ്സിൽ പതിയുകയും ചെയ്തു. പക്ഷെ എന്താണിതിലെ അവസാന പാരഗ്രാഫ് പറയുന്നതെന്ന് മനസ്സിലാക്കാൻ കുറച്ച് ബുദ്ധിമുട്ടി.
ReplyDelete'
"എന്ത് തെറ്റു ചെയ്താലും പിടിക്കപ്പെടരുതെന്നാണു നമ്മുടെയൊക്കെ ആഗ്രഹം. പിടിക്കപ്പെടുന്ന തെറ്റുകൾക്കു നമ്മൾ കൊടുക്കേണ്ടി വരുന്ന വില നിർണ്ണയിക്കാനാവില്ല. ഞാനണിഞ്ഞിരിക്കുന്ന ഈ പൊയ്മുഖം ഇനി കൊണ്ടുനടക്കാൻ എനിക്ക് വയ്യ മണിയാ. ഇങ്ങനെയൊരു തീരുമാനം എടുത്തപ്പോഴേ ആദ്യം അറിയിക്കാൻ തോന്നിയത് നിന്നെയാ. ഞാനിറങ്ങട്ടെ മണിയാ..."
'
പക്ഷെ അംജതിക്കായുടെ വിവരണം എല്ലാം മനസ്സിലാക്കിത്തന്നു.
നന്നായിരിക്കുന്നു,ആശംസകൾ.
കഥയോ ജീവിതമോ ?
ReplyDeleteകഥ എഴുതാനും അത് വിലയിരുത്താനും പഠിക്കേണ്ടിയിരിക്കുന്നു :)
ReplyDeleteകൊള്ളാം നന്നായിട്ടുണ്ട്.... ആശംസകള്‍
ReplyDeleteകളവു നടത്തുന്ന രണ്ടു ജീവിതങ്ങള്‍.. ലളിതമായ ഭാഷയില്‍ മനോഹരമായി പറഞ്ഞു. അഭിനന്ദനങ്ങള്‍..
ReplyDeleteനല്ല ഒരു ചിന്ത ലളിതമായി അവതരിപ്പിച്ചിരിക്കുന്നു. ഇതേ വിഷയം ഞാന്‍ 'കോമനും മഞ്ഞകാര്‍ഡും' എന്ന കഥയില്‍ മറ്റൊരു രീതിയില്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ, ഇത് മനോഹരം!
ReplyDeleteഅഭിനന്ദനങ്ങള്‍, നവാസ്!
ഇത് വായിച്ചു തീരുമ്പോള്‍ വെക്തി പരമായി ഒരു സ്വകാര്യ സന്തോഷം മനസ്സില്‍ മുള പൊട്ടുന്നു നവാസിക്കാ
ReplyDeleteരണ്ടു ജീവിതങ്ങളുടെ വെത്യ്സ്ഥ രീതിയിലൂടെ പറഞ്ഞു രണ്ടിനെയും ഒരേ കുറ്റിയില്‍ കൊണ്ട് വന്നു കെട്ടിയിടുന്ന ചിന്ത വളരെ നന്നായി കൂടാരം കൊട്ടാരത്തിലേക്ക് ആണ് നടക്കാന്‍ തുടങ്ങുന്നത്
പത്രത്താളുകളിൽ കണ്ട് മാത്രം പരിചയമുള്ള ചില മുഖങ്ങൾ കരച്ചിലടക്കാൻ വയ്യാതെ തന്റെ ചുറ്റിനും വട്ടമിടുന്നതായി മണിയനു തോന്നി. .. രണ്ട് കള്ളന്മാർ..
ReplyDeleteമണിയനും .. കുര്യനും ..........നന്നായി എഴുതി .
ReplyDeleteവളരെ രസകരമായി വായിച്ചു.
കൊള്ളാട്ടോ ...
നല്ലൊരു കഥ വായിക്കാനായതില്‍ സന്തോഷം.
ReplyDeleteആശംസകള്‍
കളവു നടത്തുന്ന രണ്ടു ജീവിതങ്ങള്‍.. ലളിതമായ ഭാഷയില്‍ മനോഹരമായി പറഞ്ഞു. അഭിനന്ദനങ്ങള്‍..
ReplyDeleteനല്ല കൈയ്യൊതുക്കം..
ReplyDeleteമോഷ്ടാക്കളെ കുറിച്ചുള്ള കഥകൾ അപൂർവ്വമല്ല.
പക്ഷെ ഒരു മോഷ്ടാവിന്റെ നന്മ മറ്റൊരു വലിയമോഷ്ടാവിനെ നന്മയിലേക്ക് നയിക്കുന്ന കഥ വായിച്ചതായോർക്കുന്നില്ല.
ഒരുപക്ഷെ എഴുത്തുകാരന്റെ സ്വപ്നമായിരിക്കാം ഇത്. മരണത്തിന്റെ പടിവാതിലിൽ നിന്ന് തിരിച്ചു വന്നിട്ടും എത്രയോ പെരുംകള്ളന്മാർ ഇപ്പോഴും സമൂഹത്തെ നോക്കി വെളുത്ത ചിരിയിൽ ജീവിക്കുന്നു..
ഈ മഷിയില്‍ വായിച്ചിരുന്നു.
ReplyDeleteകഥയും കോട്ടയം നാട്ടു ഭാഷയും ഇഷ്ടമായി.
ലളിതവും ഹൃദ്യവുമായ അവതരണം. ഇഷ്ടപ്പെട്ടാച്ച്..
ReplyDeleteകൂടുതല്‍ ഇനിയും വരട്ടെ
നേരെ പറഞ്ഞ ലളിതമായ ഒരു കഥ. നന്മ നിറഞ്ഞ രചനകൾ ഇനിയും വരട്ടെ!
ReplyDeleteഈ കഥ ആദ്യം വായിച്ചയാല്‍ എത്ര ഭാഗ്യവാന്‍ ....
ReplyDelete:) നല്ല ഒതുക്കമുള്ള കഥ ആയിരുന്നു നവാസ് . എനിക്കേറെ ഇഷ്ടമായ ഒന്ന് .
ReplyDeleteനന്നായിരിക്കുന്നു നവാസ്....നല്ല കഥാ തന്തുവും ആഘ്യാനവും ... കൂടുതല്‍ പ്രതീക്ഷിക്കുന്നു-അജിത്
ReplyDeleteഒരു ഇടവേളക്ക് ശേഷം ആദ്യമായി വായിക്കുന്ന പോസ്റ്റാണിത്. ഒട്ടും നിരാശപ്പെടുത്തിയില്ല എന്ന് മാത്രമല്ല ഞാനറിയുന്ന നവാസിന്റെ എഴുത്ത് വളരെ അധികം മെച്ചപ്പെട്ടു എന്നുകൂടി പറഞ്ഞ് കൊള്ളട്ടെ...
ReplyDeleteവീൺടുവിചാരങ്ങൾ ഉണ്ടാവുന്നതും ഉണ്ടാക്കുന്നതും നല്ലതാണ്.... കുറ്റബോധം എന്നത് നന്മ വറ്റാത്ത മനസ്സിലേ ഉത്ഭവിക്കൂ... കാണാനാകൂ...
ആശംസകൾ
ആദ്യമായാണ് ഈ വഴി-കൊള്ളാം
ReplyDeleteവീണ്ടും കാണാം
നല്ലൊരു കഥ നവാസ് ഭായീ....ലളിതമായി ഗ്രാമ സൌന്ദര്യത്തിലൂടെ കൊണ്ട് പോയ കഥ ..ആശംസകള്‍ കേട്ടാ അതെന്നെ ..
ReplyDeleteവായന വൈകി .. ക്ഷമിക്കുക
ReplyDeleteലളിതമായി എച്ചുകെട്ടലുകള്‍ ഇല്ലാതെ നേര്‍രേഖയില്‍ പറഞ്ഞ കഥ. ഈ മഷി നോക്കിയിരുന്നില്ല.
കഥാന്ത്യം ഒരു നന്മയുടെ ചിന്തയോടുകൂടി ആവുമ്പോള്‍ അതിനും പ്രത്യേകിച്ചൊരു മാറ്റുണ്ട്. ഈ ഇരട്ട കള്ളന്മാരെ എവിടെയൊക്കെയോ പണ്ട് കണ്ടു മറന്ന പ്രതീതി. കഥ നന്നായി നവാസ്.
തുള്ളിക്കൊരു കുടം പെയ്യുന്ന മഴപോലെത്തന്നെ മനോഹരമായ ഒരു കഥയും അവതരണവും.ഇഷ്ടമായി.
ReplyDeleteഇരിപ്പിടം വഴിയാണ് ബ്ലോഗില്‍ എത്തിചേര്‍ന്നത്.
ReplyDeleteകഥ വായിച്ചു.ഇഷ്ടപ്പെട്ടു.
ലളിതസുന്ദരമായ ശൈലിയില്‍ നമുക്ക് പരിചിതമായ മുഖങ്ങളെ
ആകര്‍ഷകമായി അവതരിപ്പിച്ചിരിക്കുന്നു.
ആശംസകള്‍
കള്ളന്മാരുടെ കഥ നന്നായി പറഞ്ഞു , ആശംസകള്‍
ReplyDeleteഈ പോസ്റ്റിനെക്കുറിച്ച് 'ഇരിപ്പിടം' പറയുന്നത് ശ്രദ്ധിക്കുമല്ലോ.....
ReplyDeleteനവാസ്ക്കാ, അംജതക്കയുടെ വിശകലനം കൂടി വായിച്ചപ്പോൾ, കൂടുതൽ ക്ലിയറായി. നല്ല ഒരു വായനാനുഭവം നൽകിയതിനു നന്ദി...
ReplyDeleteആദ്യ പകുതി ചെറുപ്പകാലത്തെ കുറെ അനുഭവങ്ങളിലേക്ക് കൂട്ടി കൊണ്ടുപോയി .വരികളില്‍ കൂടി ഞാനും കുറെ ചെറുപ്പത്തിലേക്ക് പോയി രണ്ടാം പകുതി ഏറെ ചിന്തിപ്പിക്കുന്നതും മനസ്സിനെ നൊമ്പരപ്പെടുത്തുന്നതും ,,,നല്ല കഥ വായിച്ച സന്തോഷത്തില്‍ പോകുന്നു വീണ്ടും വരാം ,,ആശംസകള്‍
ReplyDeleteസുന്ദരമായ ഈ കഥ ഒരു സ്വകാര്യ ഫേസ് ബുക്ക് ഗ്രൂപ്പിൽ ചർച്ചക്കു വന്നപ്പോൾ വായിച്ചിരുന്നു. അഭിപ്രായം രേഖപ്പെടുത്താതിരുന്നത് ഇപ്പോഴാണ് കാണുന്നത്, അംജത് ഈ കഥയെക്കുറിച്ചെഴുതിയ അഭിപ്രായത്തോട് യോജിക്കുന്നു. ജീവിതം മുന്നോട്ടുകൊണ്ടുപോവാനായി കള്ളനാവുന്നവൻ അവനിലെ മനുഷ്യത്വം കൊണ്ട് ,ജീവിതം ആഘോഷിക്കാൻ കട്ടുമുടിക്കുന്നവനിൽ മാനസാന്തരമുണ്ടാക്കുന്ന അപൂർവ്വത നല്ല കൈയ്യടക്കത്തോടെ പറഞ്ഞിരിക്കുന്നു.......
ReplyDeleteകൊള്ളാം അഭിനന്ദനങ്ങള്‍ ...നവാസ്
ReplyDeletenice!
ReplyDeleteകൊള്ളാം വളരെ നന്നായി നമ്മുടെ നാട്ടിൻപുറത് എവിടെയോ ഇപ്പോഴും ഉള്ളവർ തന്നെ
ReplyDeleteപിന്നെ മീൻ കൂടു പൊക്കുന്നതു അത്ര വലിയ കള്ളത്തരമൊന്നുമല്ലാട്ടോ
ഞാനൊക്കെ എത്ര പൊക്കിയിരിക്കുന്നു
കുളതിലെ മീൻ വരെ രാത്രി കടലാവൺക്കിൻ കുരു കലക്കി പിടിചിരിക്കുന്നു പിന്നെയാ രണ്ടു കൂരി